ടാറ്റ നെക്‌സണ്‍ സ്വന്തമാക്കാൻ ഇനി കടുക്കും; വില വീണ്ടും വര്‍ധിപ്പിച്ചു; വില വര്‍ധനവ് ബാധിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വേരിയന്റുകള്‍ക്ക്
ഈ വര്‍ഷം എട്ട് മാസത്തിനിടെ ടാറ്റ നെക്‌സണ്‍ ഇവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഇത് മൂന്നാം തവണയാണ് നെക്‌സോണ്‍ ഇവിയുടെ വിലയിൽ മാറ്റങ്ങൾ വരുത്തുന്നത്. 9,000 രൂപയുടെ വില വര്‍ധനവാണ് .
നെക്‌സോണ്‍ ഇവിയുടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വേരിയന്റുകള്‍ക്കാണ് വില വര്‍ധനവ് ബാധിക്കുന്നത്. കമ്പനി വില വര്‍ധിപ്പിച്ചത് XM, XZ+, XZ+ ലക്‌സ്, XZ+ ഡാര്‍ക്ക്, XZ+ലക്‌സ് ഡാര്‍ക്ക് എന്നീ വേരിയന്റുകളില്‍ XZ+, XZ+ ലക്‌സ് എന്നിവയുടേതാണ് .
നിലവില്‍ XZ+ വേരിയന്റിന് 15.65 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. XZ+ ലക്‌സ് പതിപ്പ് 16.65 ലക്ഷം രൂപയ്ക്കും (എക്‌സ് ഷോറൂം വില) വാങ്ങിക്കാം . അടുത്തിടെ പുറത്തിറക്കിയ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 34,000 രൂപയാണ് അധികമായി വരുന്നത്.
15.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 29,500 രൂപ മുതല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലും ടാറ്റ നെക്‌സോണ്‍ ഇവി സ്വന്തമാക്കാവുന്നതാണ്.രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ ഏറെ ജനപ്രിയമായ ഒന്നാണ് ഇത്.
അതേ സമയം വാഹന പ്രേമികൾക്ക് പുത്തൻ സവിശേഷത നൽകി ടാറ്റ മോട്ടോർസിന്റെ പുത്തന്‍ ടിഗോര്‍ ഇവി പുറത്ത് വന്നിരുന്നു . പുതിയ ടിഗോര്‍ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും . ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നുവെന്നതാണ് സവിശേഷത.
ടിഗോറിന്റെ ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിരിക്കുകയാണ്. ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും ടാറ്റ ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാം. 21000 രൂപയാണ് ടിഗോറിന്റെ ബുക്കിംഗ് തുക. അടിസ്ഥാന മോഡലിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില.
പുതിയ ടിഗോര്‍ ഇവി വിപണിയിലെത്തുന്നത് രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ എന്ന പ്രത്യേകതയോടെയാണ് . കുറഞ്ഞ വിലയില്‍ കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കുന്നുണ്ട് .
https://www.facebook.com/Malayalivartha