അധികം മുതൽമുടക്കാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു കിടിലൻ ബിസിനസ് ആശയം ഇതാ ; അധികം വൈദഗ്ധ്യം ആവശ്യമില്ലാതെ ചെയ്യാം ;ലാഭം കൊയ്യാം
അധികം മുതൽമുടക്കാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു കിടിലൻ ബിസിനസാണ് ഫുഡ് ബിസിനസ്. ഇത് ചെയ്യാൻ കൂടുതൽ വൈദഗ്ധ്യംആവശ്യമില്ല. ആർക്കും ചെയ്യാവുന്ന ബിസിനെസ്സിന് വേണ്ടിയുള്ള കിടുക്കാച്ചി ആശയം നോക്കാം.
റീറ്റെയ്ൽ വ്യാപാരം കോവിഡ് കുറഞ്ഞതോടെ മടങ്ങി വരവിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ജോലിക്കായി പോകുന്നവർ പുറത്ത് നിന്ന് ഭക്ഷണം വാങ്ങുവാൻ തുടങ്ങി കഴിഞ്ഞു.
ഫാസ്റ്ഫുഡുകളെക്കാൾ 'റെഡി ടു ഈറ്റ് 'ഫുഡുകളുടെ ആവശ്യക്കാരും കൂടുന്നുണ്ട്.ഈ ബിസിനസിലെ വളർച്ച നിരക്ക് 60 മുതൽ 300 ശതമാനം വരെയാണ് . 2026 ആകുമ്പോഴേക്കും ഇതിന്റെ അവസരം കൂടും.
ഓൺലൈൻ കടകളിലും,പ്രാദേശിക മാർക്കറ്റുകളിലും, വിദേശ വിപണികളിലും 'റെഡി ടു കുക്ക് ', റെഡി ടു ഈറ്റ് ' സാധനങ്ങൾക്ക് ഇനിയും ആവശ്യക്കാർ കൂടുന്നുവെന്ന് മാർക്കറ്റ് അവലോകന ഏജൻസികളുടെ റിപ്പോർട്ട് പുറത്ത് .
സർവേ ഫലങ്ങളും കാര്യം സത്യമാണെന്ന് തെളിയിക്കുന്നു. പച്ചക്കറികൾ നേർത്തതായി അരിഞ്ഞു വരുന്ന ഒരു 'ഫുഡ് പ്രോസസ്സർ ' വീട്ടിലുണ്ടെങ്കിൽ വേറെ മുതല്‍ മുടക്കില്ലാതെ വീട്ടമ്മമാർക്ക് ആരംഭിക്കാം .
ഈ ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് വിപണി കണ്ടെത്തുക എന്നതാണ് . കച്ചവടം മുന്നേറുന്നതിന് അനുസരിച്ച് കൂടുതൽ ആളുകളെ ചേർത്ത് യൂണിറ്റ് ശക്തമാക്കാം.
ഇൻസ്റ്റന്റ് ഉപ്പുമാവ്,ഇഡലി, ദോശ, കറികൾ ബിരിയാണി , ചക്കപ്പുഴുക്കും തുടങ്ങി പലതും വാങ്ങിക്കാൻ ലഭിക്കുന്നു. പച്ചക്കറികൾ, കൂർക്ക, തേങ്ങാ ചിരകിയത്, വാഴക്കൂമ്പ് അരിഞ്ഞത്, ചെറിയ ഉള്ളി തൊണ്ടുകളഞ്ഞത്, ചക്കക്കുരു നുറുക്കിയത്, ചീര നുറുക്കിയത് , സലാഡും, മുളപ്പിച്ച പയറുവര്‍ഗങ്ങളുമെല്ലാം ഓൺലൈൻ വിപണികളിലും പട്ടണങ്ങളിലെ കടകളിലും വാങ്ങിക്കാൻ കിട്ടുന്നു. അപ്പോൾ വേഗം തന്നെ ഇത് തുടങ്ങിക്കൊള്ളൂ .
https://www.facebook.com/Malayalivartha