നിരവധി സവിശേഷതകളുമായി ലോക വിപണി കീഴടക്കാൻ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തി; ആകാംഷയോടെ ഉപഭോക്താക്കൾ ; പ്രധാന ആകർഷണം ക്യാമറ തന്നെ
ലോക വിപണി കീഴടക്കാൻ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തി. നിരവധി സവിശേഷതകളോടെ ഷവോമിയുടെ റെഡ്മി 10 സ്മാര്‍ട്ട് ഫോണുകളാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത് .
ഇതിന്റെ ക്യാമറകള്‍ വേറെ ലെവൽ എന്ന് പറയാതിരിക്കാൻ വയ്യ. ഷവോമിയുടെ റെഡ്മി 10 എന്ന സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സല്‍ പിന്‍ ക്യാമറകളിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത് . $179 ആണ് വില വരുന്നത്. ഇന്ത്യന്‍ രൂപയിൽ ഏകദേശം 13000 രൂപ.
6.5 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2400x1080 പിക്സല്‍ റെസലൂഷനാണ്. ഈ സ്മാര്‍ട്ട് ഫോണുകള്‍ 2.0GHz octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തിക്കുന്നത്.
5000mah ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് . 18W ഫാസ്റ്റ് ചാര്‍ജിംഗുണ്ട് . 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളുമുണ്ട് .
സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന ആകര്‍ഷണം ക്യാമറകളാണ്. ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ക്വാഡ് പിന്‍ ക്യാമറകളുമുണ്ട്. മാത്രമല്ല 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമുണ്ട് .
https://www.facebook.com/Malayalivartha