ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ഷോപ്പിംഗിന്റെ ചരിത്രം മാറ്റിയെഴുതാൻ ലുലു ഗ്രൂപ്പ്; മിഡില്‍ ഈസ്‌റ്റിലെ ആദ്യ മെഗാ മാര്‍ക്കറ്റ് ഒരുങ്ങുന്നു
മിഡില്‍ ഈസ്‌റ്റിലെ ആദ്യ മെഗാ മാര്‍ക്കറ്റ് ഒരുക്കാന്‍ ലുലു ഗ്രൂപ്പ്, ദുബായ് ഔട്ട്‌ലെറ്റ് മാളുമായി കൈകോര്‍ക്കുന്നു. മൊത്ത വില നിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനും വില പേശല്‍ അടക്കമുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മെഗാ മാര്‍ക്കറ്റ്. ഗള്‍ഫ് മേഖലയിലെ റീട്ടെയില്‍ ഷോപ്പിംഗിന്റെ ചരിത്രം തന്നെ മെഗാ മാര്‍ക്കറ്റ് മാറ്റിയെഴുതുമെന്നാണ് കരുതപ്പെടുന്നത്.
ഉന്നത മൂല്യമുള്ള വിഭവങ്ങള്‍ക്കും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിദ്ധ്യമാര്‍ന്ന ഉത്‌പന്നങ്ങളുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുകയുമാണ് മെഗാ മാര്‍ക്കറ്റിലൂടെ ലുലു ലക്ഷ്യമിടുന്നത്. നിലവിലെ ദുബായ് ഔട്ട്‌ലെറ്റ് മാളിന് അനുബന്ധമായി 35 ലക്ഷം ചതുരശ്ര അടിയിലാണ് മെഗാ മാര്‍ക്കറ്റ് ഒരുക്കുക.
ഇതോടെ, ലോകത്തെ ഏറ്റവും വലിയ ഔട്ട്‌ലെറ്റ് മാള്‍ ഉള്ള നഗരമായി ദുബായ് മാറും. 12 ലക്ഷത്തിലേറെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 365 ദിവസവും ഇവിടെ ബാര്‍ഗെയിന്‍ മേളകള്‍ക്ക് അവസരം ലഭിക്കും.
സിനിമാ തിയേറ്റര്‍, കമ്മ്യൂണിറ്റി ഇവന്റ് സ്‌പേസ്, സംഗീത പരിപാടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെയുണ്ടാകും. കാഷ് ആന്‍ഡ് ക്യാരി സമ്പ്രദായത്തിലൂടെ വില പേശല്‍ വിപ്ലവത്തിന് ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ മേഖലയില്‍ മെഗാ മാര്‍ക്കറ്റ് പുതിയ മുതല്‍ക്കൂട്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
https://www.facebook.com/Malayalivartha