സാംസങ് ഗാലക്സി എം 32 5ജി ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്പനയ്ക്ക്; ആവേശഭരിതരായി മൊബൈൽ പ്രേമികൾ
മൊബൈൽ പ്രേമികൾക്ക് സന്തോഷ വാർത്ത. സാംസങ് ഗാലക്സി എം 32 5ജി (Samsung Galaxy M32 5G ) ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്പന തുടങ്ങുന്നു. ഫോണിന്റെ വില്പന തുടങ്ങുന്നത് ആമസോണിലൂടെയും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയുമാണ്. വിവിധ ഡിസ്‌കൗണ്ട് ഓഫറുകളും ആമസോണ്‍ ഫോണിന് നല്‍കുന്നുണ്ട്.
Samsung Galaxy M32 4G യുടെ കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ വേര്‍ഷന്‍ ആണ് Samsung Galaxy M32 5G. 6.5 ഇഞ്ച് എച്ച്‌ഡി+ ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററിയുണ്ട് . മികച്ച ക്യാമറ സൗകര്യങ്ങളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.സാംസങ് ഗാലക്സി എം 32 5ജി യില്‍ 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറ സിസ്റ്റമാണ് ഉള്ളത്.
ക്യാമറയ്‌ക്കൊപ്പം എല്‍ഇഡി ലൈറ്റും ഉണ്ട്. 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി എം 32 5ജി ഫോണില്‍ മീഡിയടെക്ക് ഡൈമെന്‍സിറ്റി 720 SoC പ്രൊസസ്സറാണ് ക്രമീകരിച്ചിട്ടുള്ളത്.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുണ്ട് . 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുണ്ട് . 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 20,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷന്റെ വില 22,999 രൂപയുമാണ്. ഓണ്‍ലൈന്‍ പരിപാടിയിലൂടെയാണ് ഫോണ്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha