ഒല സ്‍കൂട്ടറിന്‍റെ ആദ്യ വില്‍പ്പന തീയ്യതിയില്‍ മാറ്റം; കാരണം സാങ്കേതിക പ്രശ്നങ്ങൾ
ഒലയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് സ്‍കൂട്ടറിന്‍റെ ആദ്യ വില്‍പ്പന തീയ്യതി മാറ്റി. സെപ്റ്റംബര്‍ 15 രാവിലെ എട്ടുമണിക്ക് ആദ്യ വില്‍പ്പന നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക പ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒലയുടെ തീയതി മാറ്റം.
വാഹന വില്‍പ്പന സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുമെന്നും ഒക്ടോബര്‍ മുതല്‍ പുതിയ സ്കൂട്ടറുകള്‍ ഉടമസ്ഥര്‍ക്കു കൈമാറുമെന്നുമായിരുന്നു ഓല ഇലക്‌ട്രിക്കിന്റെ വാഗ്‍ദാനം. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം ഇ സ്കൂട്ടറുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നത് 15നു മാറ്റുകയാണെന്ന് ഓല ചെയര്‍മാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗര്‍വാള്‍ അറിയിക്കുകയായിരുന്നു.
സ്‍കൂട്ടര്‍ വാങ്ങാനായി മണിക്കൂറുകളോളം കാത്തിരുന്നവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്‍തു. വെബ്സൈറ്റിന്റെ ഗുണനിലവാരം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം അംഗീകരിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha