ഫോള്‍ഡ് സീരീസിന് വേണ്ടി നോട്ട് സീരീസ് ഇനിയില്ല? സാംസങ് ഗ്യാലക്സി നോട്ട് സീരീസ് ഔദ്യോഗികമായി അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
കൊറിയന്‍ അവരുടെ ജനപ്രീതിയേറിയ ഗ്യാലക്സി നോട്ട് സീരീസ് ഔദ്യോഗികമായി അവസാനിപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഗ്യാലക്സി ക്ലബ് ആണ് കമ്പനയുടെ സമീപകാലത്തെ ട്രേഡ്മാര്‍ക് ലിസ്റ്റ് പുറത്ത് വന്നിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
കമ്പനി ഗ്യാലക്സി എം, ഗ്യാലക്സി എ, ഗ്യാലക്സി എസ്, ഗ്യാലക്സി ഇസഡ് സീരീസ് എന്നിവയുടെ വ്യാപാരമുദ്രകള്‍ പുതുക്കി . എന്നാല്‍, ഗ്യാലക്സി നോട്ട് സീരീസ് പട്ടികയില്‍ ഇല്ല. നോട്ട് സീരീസ് നിര്‍മാണം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് നോട്ട് സീരീസിന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ്.
നിലവില്‍ ഗ്യാലക്സി Z ഫോള്‍ഡ് 3യിലും എസ് 21 അള്‍ട്രയിലും സാംസങ് എസ് പെന്‍ പിന്തുണ നല്‍കി . എസ് പെന്‍ ഫാന്‍സായ നോട്ട് സീരീസ് ഉപയോക്താക്കളോട് ഇനിയങ്ങോട്ട് ഫോള്‍ഡ് സീരീസിലേക്കോ, അല്ലെങ്കില്‍ എസ് സീരീസിലെ വില കൂടിയ മോഡലിലേക്കോമാറുക എന്ന സന്ദേശം അവർ പറയുകയാണ്. . ഫോള്‍ഡബ്ള്‍ ഫോണുകള്‍ക്ക് ഡിമാന്‍റ് വര്‍ധിപ്പിക്കാനുള്ള അടവ് കൂടിയാണിത്.
സാംസങ് ഫോള്‍ഡബ്ള്‍ ഫോണുകള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇനിയും കൂടുതല്‍ പ്രാധാന്യം അവയ്ക്ക് നൽകുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഗ്യാലക്സി z ഫോള്‍ഡ് 3യും Z ഫ്ലിപ്പും നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാണ് വിപണിയിലേക്കെത്തിച്ചത് . ഫോള്‍ഡ് 3യില്‍ സാംസങ് എസ് പെന്‍ പിന്തുണ കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha