സിട്രോണ്‍ ഏറ്റവും പുതിയ സി3 അവതരിപ്പിച്ചു; അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും
വെറും നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്‍യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്‌ബാക്ക് എസ്‍യുവി ആയ സി3 അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപ കല്‍പന ചെയ്‍ത് നിര്‍മിച്ച വാഹനമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും.
ശക്തിയും സ്വഭാവവും പ്രകടിപ്പിക്കുന്ന പുതിയ സി3 എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്‍റീരിയറുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്.
ദൈനംദിന ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്‍റെ ബുദ്ധി പൂര്‍വ്വമായ രൂപ കല്‍പനയും സിട്രോനിന്‍റെ ട്രേഡ്മാര്‍ക്ക് ആയ സൗകര്യവും വിപണിയിലെ മുന്‍നിര സ്ഥാനത്തോടു കൂടിയ സ്ഥല സൗകര്യവും. സ്മാര്‍ട്ട്ഫോണ്‍ സംയോജനവും എക്സ്‌എക്സ്‌എല്‍ പത്ത് ഇഞ്ച് സ്ക്രീനുമായുള്ള കണക്ഷനും എല്ലാം കൂടുതല്‍ സൗകര്യപ്രദവുമാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha