ഏറ്റവും വേഗതയേറിയത്; മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്ന് ഉള്‍ക്കൊണ്ടും തയാറാക്കിയ എക്സ്റ്റീരിയര്‍ ഡിസൈൻ ; ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും; പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഡെലവറി ഇന്ത്യയിൽ തുടങ്ങി
പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഡെലവറി ഇന്ത്യയിൽ തുടങ്ങി. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആണ് ഈ കാര്യം അറിയിച്ചത് . ഏറ്റവും വേഗതയേറിയതും മോട്ടോര്‍സ്‌പോര്‍ട്ടില്‍ നിന്ന് ഉള്‍ക്കൊണ്ടും തയാറാക്കിയ എക്സ്റ്റീരിയര്‍ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ജാഗ്വാര്‍ പെര്‍ഫോമന്‍സ്.
ഇതിന്റെ എസ് യു വി ശ്രേണിയുടെ പ്രധാന ആകര്‍ഷണമായ പുതിയ എഫ്-പേസ് എസ് വി ആര്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന് കരുത്ത് പകരുന്നത് പരമാവധി 700 Nm ടോര്‍ക്കും നാല് സെക്കന്‍ഡില്‍ 0-100 km/h ആക്‌സിലറേഷനും നല്‍കുന്ന 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്.
ത്രോട്ടില്‍ റെസ്‌പോണ്‍സ്, സസ്‌പെന്‍ഷന്‍, ജാഗ്വാറിന്റെ എന്‍ജിനീയര്‍മാര്‍ നല്‍കുന്ന സ്റ്റിയറിംഗ് എന്നിവ സവിശേഷമായ സോഫ്റ്റ് വെയര്‍ സംവിധാനം വഴി ക്രമീകരിച്ചാണ് എഫ്-പേസ് എസ് വി ആറിന്റെ പെര്‍ഫോമന്‍സ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിക്കുന്ന ഇന്റലിജന്റ് ഡ്രൈവ് ലൈന്‍ ഡൈനാമിക്‌സ് സഹിതമുളള ജാഗ്വാറിന്റെ ഓള്‍-വീല്‍ ഡ്രൈവ് വഴി പെര്‍ഫോമന്‍സ് വീണ്ടും മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ലക്ഷ്യത്തോടെയും റേസില്‍ നിന്ന് പ്രോചദനമുള്‍ക്കൊണ്ടും തയാറാക്കിയിരിക്കുന്ന ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ എക്സ്റ്റീരിയര്‍ പുതിയ എസ് വി ആര്-ബാഡ്ജ്ഡ് ഗ്രില്‍, പുതുക്കിയ ബമ്ബര്‍ ഡിസൈന്‍, ഡബിള്‍ ജെ ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്‌നേച്ചറുകളും (ഡിആര്‍എല്‍) അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം കേപ്പബിലിറ്റിയും സഹിതമുള്ള സൂപ്പര്‍ സ്ലിം ഓള്‍-എല്‍ഇഡി ക്വാഡ് ഹെഡ് ലൈറ്റുകള്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട് .
നന്നായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഇന്റീരിയറില്‍ പുതിയ ഡ്രൈവ് സെലക്ടര്‍, ബിസ്‌പോക്ക് എസ് വി ആര്‍ സ്പ്ലിറ്റ് റിം സ്റ്റിയറിംഗ് വീല്‍, പുതിയ സ്‌പോര്‍ട്ടി സെന്റര്‍ കണ്‍സോള്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്മെന്‍ന്റും ക്യാബിന്‍ എയര്‍ ഐണൈസേഷനും സഹിതമുളള സുഗമമായി സംയോജിപ്പിച്ചിട്ടുളള സെന്‍ട്രലി മൊണ്ടഡ് 28.95 cm (11.4) കേര്‍വ്ഡ് ഗ്ലാസ് എച്ച് ഡി സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോഫ്റ്റ് വെയര്‍- ഓവര്‍-ദ-എയര്‍ (സോട്ട) കേപ്പബിലിറ്റിയും ഏറ്റവും പുതിയ 3ഡി സറൗണ്ട് ക്യാമറ സാങ്കേതികവിദ്യ എന്നിവയടക്കമുള്ള സാങ്കേതികവിദ്യകളുടെ ശേഖരവും ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha