Widgets Magazine
03
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..


സിപിഎം 24ാം പാർട്ടി കോൺഗ്രസിന്‍റെ പ്രതിനിധി സമ്മേളനം.. കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്..വീണ വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..


സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു..യ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന..


റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം...

09 MARCH 2024 05:20 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഐടി ആവാസവ്യവസ്ഥ ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹകരണത്തോടെ സതേണ്‍ സ്റ്റാര്‍ ആര്‍മി അക്കാദമിയ ഇന്‍ഡസ്ട്രി ഇന്‍റര്‍ഫേസ് എക്സ്പോ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, അക്കാദമിക് രംഗത്തുള്ളവര്‍ എന്നിവര്‍ ചേര്‍ന്ന് കരുത്താര്‍ന്ന പ്രതിരോധ-വ്യവസായ അക്കാദമിക് ബന്ധം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

7, 8 തീയതികളിലായി പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നടന്ന എക്സ്പോയില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, അമൃത വിശ്വ വിദ്യാപീഠം, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ അക്കാദമിക് വിഭാഗത്തെ പ്രതിനിധീകരിച്ചും ഐടി, ഐടി ഇതര കമ്പനികള്‍, വിവിധ സ്റ്റര്‍ട്ടപ്പുകള്‍ എന്നിവ വ്യവസായ വിഭാഗത്തെ പ്രതിനിധീകരിച്ചും പങ്കെടുത്തു.

പ്രതിരോധ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്ത) ഭാരതം കെട്ടിപ്പടുക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. വ്യവസായ അക്കാദമിക് രംഗത്തെ പ്രാഗത്ഭ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകുന്നതിനും തദ്ദേശീയവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.

പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം പിയുടെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് സംസാരിച്ച ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഐഡിഇഎക്സ് പ്ലാറ്റ് ഫോമിലൂടെ പ്രതിരോധ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നത് സംബന്ധിച്ചും ഐഡിഇഎക്സിന് കീഴില്‍ അടുത്തിടെ ആരംഭിച്ച അതിഥി, ഡിസ്ക് 11 എന്നീ സംരംഭങ്ങളെ പറ്റിയും സംസാരിച്ചു. ടെക്നോപാര്‍ക്കിലെ ഐടി, ഐടി ഇതര കമ്പനികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ നൂതന ആശയങ്ങളിലൂടയും നവീന ഉത്പന്നങ്ങളിലൂടെയും പ്രതിരോധ സാങ്കേതിക മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍മി വ്യവസായ അക്കാദമിയ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു.

നവീന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രതിരോധ മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്തി വരികയാണെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ നവീനവും തദ്ദേശവത്കരണവും പ്രോത്സാഹിപ്പിച്ചുകൊണ്ട് ആത്മനിര്‍ഭരത സംരംഭത്തിന് സൈന്യം നേതൃത്വം നല്‍കുന്നതിനെ പറ്റി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും സതേണ്‍ കമ്മാന്‍ഡ് റീജിയണല്‍ ടെക്നോളജിക്കല്‍ നോഡ് (ആര്‍ടിഎന്‍) ല്‍ നിന്നുമെത്തിയവര്‍ വിശദീകരിച്ചു.

സൈന്യത്തിനൊപ്പം ഐടി കമ്പനികള്‍, കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യവസായ മേഖലകളില്‍ നിന്നുള്ളവര്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ജിഒസി 54 ഇന്‍ഫര്‍ട്രി ഡിവിഷന്‍ മേജര്‍ ജനറല്‍ അഖിലേഷ് കുമാര്‍ (എസ് എം) എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

'ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ വ്യവസായങ്ങളും അക്കാദമികളും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍ കേരള സിജിറ്റല്‍ യൂണിവേഴ്സിറ്റി അക്കാദമിക്സ് ഡീന്‍ ഡോ. അലക്സ് ജെയിംസ്, സ്പേസ് ലാബ്സ് അനലിറ്റിക്കല്‍ ആന്‍ഡ് ഡൈനാമിക്സ് സഹസ്ഥാപക ഷീല ഡി എസ്, പ്രോഫേസ് സഹസ്ഥാപകയും സിഒഒയുമായ ലക്ഷ്മി ദാസ്, അഭിലാഷ് ഗോപാലകൃഷ്ണന്‍ (അമൃത വിശ്വ വിദ്യാപീഠം) എന്നിവര്‍ പങ്കെടുത്തു.

ആദ്യമായാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ ഇത്തരത്തിലുള്ള എക്സ്പോ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന എക്സ്പോയില്‍ പ്രതിരോധ വ്യവസായ അക്കാദമിയ രംഗങ്ങളുടെ സമന്വയത്തിന്‍റെ അനന്ത സാധ്യതകള്‍ പ്രകടിപ്പിക്കാനായി. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രതിരോധ മന്ത്രാലയത്തിന്‍റെ മുന്‍നിര പരിപാടിയായ ഇന്നോവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡിഇഎക്സ്) ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ട് എന്നിവയില്‍ നിന്നുള്ള പ്രയോജനം ലഭിക്കുന്നതിനും സാധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഡിഎ യോഗം ഇന്ന്  (6 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷുബമ്പര്‍ ഭാഗ്യക്കുറി വിപണിയില്‍  (21 minutes ago)

മലയാളി യുവാവ് കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു....  (23 minutes ago)

ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്  (45 minutes ago)

ലോക്‌സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം  (1 hour ago)

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

26 ശതമാനം തീരുവയാണ് ഇന്ത്യക്ക്  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനൊരുങ്ങുന്നു  (7 hours ago)

വഖഫ് ഭേദഗതി ബില്‍ :കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ്ഗോപി  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

കോടികള്‍ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണി  (8 hours ago)

ഗുജറാത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം  (8 hours ago)

ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞു കയറി അമ്മയും മകളും മരിച്ച സംഭവം: ഡ്രൈവര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങി  (8 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: 22 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ സഹോദരന്‍ കൊലപ്പെടുത്തി  (9 hours ago)

Malayali Vartha Recommends