പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി...
നിര്‍മ്മിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി. 22 ഭാഷകളിലാണ് എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai) പ്രോഗ്രാം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ നടന്ന ജെന്‍ എഐ കോണ്‍ക്ലേവില്‍ വച്ച് നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് എന്‍ട്രി. നൈപുണ്യശേഷിയില്‍ നേരിടുന്ന വലിയ വിടവാണ് വലിയ തൊഴില്‍ സാധ്യതകളില്‍ രാജ്യത്തെ പിന്നാക്കം വലിക്കുന്നതെന്ന് എന്‍ട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള പരിചയക്കുറവും പ്രാദേശികഭാഷകളില്‍ സാങ്കേതികവിഷയങ്ങള്‍ പഠിപ്പിക്കാത്തതുമാണ് ഇതിനുള്ള കാരണങ്ങള്‍.
18 നും 35 നും ഇടയില്‍ പ്രായമുള്ള 40 കോടി ജനങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ഇവരെ ലക്ഷ്യം വച്ചു കൊണ്ടാണ് വിവിധ ഭാഷകളില്‍ Saksharatha.ai പുറത്തിറക്കുന്നത്. തുടക്കത്തില്‍ മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് Saksharatha.ai പുറത്തിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന് എഐ അടിസ്ഥാന പരിജ്ഞാനം നല്‍കുകയാണ് Saksharatha.ai ചെയ്യുന്നത്. പ്രാഥമിക എഐ ആശയങ്ങള്‍, പ്രായോഗിക പരിശീലനം, ധാര്‍മ്മികത, തുടങ്ങിയവയ്ക്കൊപ്പം ഭാഷാപരമായ എല്ലാ വൈവിദ്ധ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
എഐ ആമുഖം, ജെന്‍ എഐ ഉപകരണങ്ങള്‍, പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, എഐ യുടെ ഭാവിയും ധാര്‍മ്മിക മൂല്യങ്ങളും എന്നിങ്ങനെയാണ് പാഠ്യപദ്ധതി. ദൈനംദിന ജോലിയുടെ ഗുണനിലവാരം കൂട്ടുക, കാര്യക്ഷമമാക്കുക തുടങ്ങിയവയ്ക്ക് എഐയുടെ സഹായം നേടാന്‍ ഇതുവഴി സാധിക്കും. കോഴ്സിനു ശേഷം എന്‍ട്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രാദേശികഭാഷയില്‍ പാഠ്യപദ്ധതി നടത്തുന്നതാണ് എന്‍ട്രി. രാജ്യത്തുടനീളം 1.4 കോടി പേര്‍ എന്‍ട്രിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha