മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു: ഡാഡി വിൽസൺ വിപണിയിൽ...
നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര്‍ അമിതമായ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മൂലം മരണപ്പെടാറുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളും വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്‍പ്പെടെ മദ്യത്തിന്റെ ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് കാണാം. ഇപ്പോഴിതാ മദ്യപാനികളുടെ എണ്ണം കുറയ്ക്കാൻ മദ്യത്തിന്റെ നിറം മാറ്റുന്നു. ഡാഡി വിത്സൺ ആണ് ഇപ്പോൾ വൈറ്റ് ബ്രാണ്ടി കേരള മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്.
രാജ്യത്താകെ നടക്കുന്ന മദ്യക്കയറ്റുമതിയിൽ ഒരു ശതമാനം പോലും കേരളത്തിൽനിന്നില്ല. കേരളത്തിലെ ഡിസ്റ്റിലറികളിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ കൂടുതൽ കയറ്റുമതി സാധ്യതകൾ തേടുമെന്നു സർക്കാർ എല്ലാ മദ്യനയത്തിലും പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ അതിനുള്ള ഫയൽനീക്കം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ്, കയറ്റുമതി സാധ്യത മുന്നിൽ കണ്ടു പുതിയ മേഖലകളിലേക്കു കടക്കാൻ കേരളത്തിലെ ഡിസ്റ്റിലറികൾ തയാറാവുന്നത്. കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന മദ്യം ബ്രാൻഡിയാണ്.
നിറം ആകട്ടെ ‘ചുവപ്പും. എന്നാൽ കടുത്ത നിറം ഒഴിവാക്കി ബ്രാൻഡി നിർമ്മിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഒരു മലയാളി കമ്പനി. മദ്യത്തിന് നിറം നൽകുന്ന ചേരുവ പൂർണമായും കമ്പനി ഒഴിവാക്കി. കൃത്രിമ മധുരമോ നിറമോ നൽകാതെ നിർമ്മിച്ചിരിക്കുന്ന ആദ്യത്തെ കേരള ഉത്പന്നമാണിത്. കാസർകോഡുള്ള നോർമണ്ടി ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസാണ് സംസ്ഥാനത്തെ ആദ്യത്തെ വൈറ്റ് ബ്രാൻഡി നിർമ്മിച്ചിരിക്കുന്നത്.
പഞ്ചസാരയിൽ നിന്നുണ്ടാക്കുന്ന കാരമൽ ചേർത്താണ് മദ്യത്തിന് നിറം നൽകുന്നത്. മദ്യത്തിന്റെ മറ്റു ചേരുവകൾക്ക് യഥാർത്ഥ രുചി കൈവരണമെങ്കിൽ കാരമൽ ഇതിൽ ചേർക്കണം. ഇത് പൂർണമായും ഒഴിവാക്കുന്നതിലാണ് മലയാളി സംരംഭം വിജയിച്ചിരിക്കുന്നത്.
മലയാളികളായ ഡോ. ജോസഫ് സോൽബിൻ എഞ്ചിനീയർമാരായ അരുൺ ജോസഫ്, അഗസ്റ്റിൻ ലിബിൻ എന്നിവരാണ് കേരളത്തിന്റെ ആദ്യത്തെ നിറമില്ലാത്ത ബ്രാൻഡിക്ക് പിന്നിൽ. പുറമെ നിന്നെത്തിക്കുന്ന ഒരു ബ്രാൻഡി മാത്രമാണ് നേരത്തെ നിറമില്ലാത്ത വിഭാഗത്തിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha