കാറുകള്‍ക്ക് വില കൂടുന്നു
ന്യൂഡല്‍ഹി : കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് 2013 വിലകൂടിയ വര്‍ഷമാകും. മാരുതി സുസുക്കി അടക്കമുളള എല്ലാ കാര്‍നിര്‍മാതാക്കളും വാഹനങ്ങള്‍ക്ക് വിലകൂട്ടുന്നു. തങ്ങളുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും 20000 രൂപവരെ വിലകൂടുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിക്കഴിഞ്ഞു. 1മുതല്‍ 2ശതമാനം വരെ എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും തങ്ങള്‍ വിലകൂട്ടുമെന്ന് ടോയോട്ടയും അറിയിച്ചിട്ടുണ്ട്. ഹോണ്ടയും വോള്‍ക്സ് വാഗനും വിലകൂട്ടലിനെക്കുറിച്ച് ആലോചിക്കുന്നതേയുളളൂ. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും ആണ് വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍തന്നെ മിക്ക ബ്രാന്‍ഡുകള്‍ക്കും പുതുക്കിയ വില നിലവില്‍ വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha