ടെസ്‌ലക്ക് ഇന്ത്യയിലേക്ക് സ്വാഗതം : ഭൂമി വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍
അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലക്ക് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള ഭൂമി വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍.കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള പ്‌ളാന്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശിച്ചിരുന്നു.ഇന്ത്യയെ ടെസ്ലയുടെ ഏഷ്യന്‍ മാനുഫാക്ച്ചറിങ് ഹബ്ബ് ആക്കി മാറ്റാനുള്ള സാധ്യതയും മന്ത്രി ടെസ്‌ല കമ്പനി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കിടെ ആരാഞ്ഞിരുന്നു.ഇതിനിടെയാണ് പ്രധാന ഇന്ത്യ തുറമുഖങ്ങള്‍ക്ക് സമീപം ടെസ്‌ലക്ക് പ്ലാന്റ് തുടങ്ങാന്‍ വേണ്ട ഭൂമി നല്‍കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തത്.കയറ്റുമതി സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുറമുഖങ്ങള്‍ക്കടുത്തുള്ള ഭൂമി ലഭ്യമാക്കുക.
ഇന്ത്യയുടെ ഗതാഗതന്തരീക്ഷത്തെ മാലിന്യമുക്തമാക്കാന്‍ ഇലക്ട്രിക് കാറുകള്‍ പ്രചാരത്തില്‍ വരുന്നതോടെ കഴിയും എന്നാണ് പ്രതീക്ഷ. പൊതുവാണിജ്യ മേഖലകളില്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ടെസ്ലക്കുള്ള ക്ഷണം.ടെസ്ലയുടെ വരവോടെ ഇലക്ട്രിക് കാറുകളുടെ സ്വീകാര്യത ഏറുമെന്നാണ് കണക്കുകൂട്ടല്‍.
ടെസ്‌ലയുടെ വിപണി ആഗോളവല്‍ക്കരിക്കാന്‍ തീരുമാനമുണ്ടെന്നും, അമേരിക്കക്ക് പുറത്തു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ടെസ്‌ല ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ കമ്പനി ഉചിതമായ സമയത്ത് ഇന്ത്യയുടെ വാഗ്ദാനം സ്വീകരിക്കും എന്നും അറിയിച്ചു.ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്ത് ടെസ്ലയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ താല്പര്യം അറിയിച്ചിട്ടുണ്ട് . ഇപ്പോള്‍ ഇലക്ട്രിക്കാര്‍ നിര്‍മാണത്തിനുള്ള അടിസ്ഥാനസൗകര്യം ഇന്ത്യയിലില്ല.ടെസ്ലയുടെ വരവോടെ ഈ രംഗത്ത് വന്‍ മുന്നേറ്റം ഇന്ത്യയിലുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha