ജബോങ്ങിനെ മിന്ത്ര സ്വന്തമാക്കി
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് പുതു വിപ്ലവത്തിന് വഴിയൊരുക്കി ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള 'മിന്ത്ര' 'ജബോങി'നെ 470 കോടി രൂപയ്ക്ക് സ്വന്തമാക്കി.മിന്ത്രയുടെ മുഖ്യ എതിരാളിയാണ് ജബോങ്
ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജബോങ് സ്ത്രീ വസ്ത്ര വിഭാഗത്തില്‍ ഏറെ മുന്നിലാണ്. മിന്ത്രയും ജബോങും തുടര്‍ന്നും വെവ്വേറെ പ്രവര്‍ത്തിക്കുമെന്ന് മിന്ത്ര മേധാവി അനന്ത് നാരായണന്‍ പറഞ്ഞു. ജബോങ്ങിനു പ്രതിമാസം 40 ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 1500ല്‍ ഏറെ രാജ്യാന്തര വസ്ത്ര ബ്രാന്‍ഡുകള്‍ ജബോങ് ലഭ്യമാക്കുന്നുണ്ട്.
ജബോങ്ങിനെ സ്വന്തമാക്കാന്‍ സ്‌നാപ്ഡീല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ് എന്നിവയൊക്കെ രംഗത്തുണ്ടായിരുന്നു. മിന്ത്രയെ 2000 കോടി രൂപയ്ക്കാണ് 2014 ല്‍ ഫ്‌ലിപ്കാര്‍ട്ട് സ്വന്തമാക്കിയത്. മിന്ത്രയ്ക്ക് ഇപ്പോള്‍ പ്രതിമാസ ഉപയോക്താക്കള്‍ 1.10 കോടി എണ്ണം വരും.
2012ല്‍ ആരംഭിച്ച ജബോങ്ങിനെ 2014ല്‍ റോക്കറ്റ് ഇന്റര്‍നെറ്റ് എന്ന മുഖ്യ നിക്ഷേപകര്‍ മുന്‍കയ്യെടുത്ത് ലാറ്റിന്‍ അമേരിക്ക, റഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കു കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാര കമ്പനികളുമായി ചേര്‍ത്താണു ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന് രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha