ചെറുകിട വാണിജ്യ വാഹന വിപണന രംഗത്തേക്ക് മാരുതി സുസൂക്കിയും
ചെറുകിട വാണിജ്യ വാഹന (എല്‍സിവി) വിപണന രംഗത്തേക്ക് മാരുതി സുസുക്കി ഇന്ത്യയുടെ പുതിയ കടന്നുവരവ് . കമ്പനിയുടെ ഏറ്റവും പുതിയ സൂപ്പര്‍ ക്യാരി എല്‍സിവിയാണ് ഈ വിഭാഗത്തിലെ ആദ്യ സംരംഭം.അടുത്ത മാസം തുടക്കത്തോടെ സൂപ്പര്‍ ക്യാരി എല്‍സിവിയെ ആഭ്യന്തര വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 4.11 ലക്ഷം രൂപയാണു വില. തുടക്കത്തില്‍ കൊല്‍ക്കത്ത, ലുധിയാന, അഹമ്മദാബാദ് എന്നിവിടങ്ങളിലാണു ലഭ്യമാക്കുക. ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്താണു ക്യാരി വികസിപ്പിച്ചതെന്നു കമ്പനി അവകാശപ്പെടുന്നു . ഇതിനായി 300 കോടി രൂപയാണു കമ്പനി മുതല്‍മുടക്കിയത്.
ഡീസല്‍ മോഡലിലും ലഭിക്കുന്ന ക്യാരിയുടെ എന്‍ജിന്‍ ശേഷി 793 സിസിയാണ്. ലീറ്ററിന് 22.07 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ എന്നിവിടങ്ങളിലേക്ക് മേയില്‍ തന്നെ സൂപ്പര്‍ ക്യാരിയുടെ കയറ്റുമതി തുടങ്ങിയിരുന്നു. 1982ല്‍ ക്യാരി ആഭ്യന്തര വിപണിയില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിപണിയില്‍ നിന്നുള്ള പ്രതികരണം മോശമായിരുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha