സ്വര്‍ണത്തിന് പുതിയ പകരക്കാരന്‍
സ്വര്‍ണവില റോക്കറ്റുകണക്കെ കുതിച്ച് പായുകയാണ്.എന്നാലും സ്വര്‍ണത്തിന്റെ ഡിമാന്ഡിന് ഒരു കുറവും ഇല്ലതാനും.കാരണം സ്വര്‍ണത്തിന്റെ പ്രൗഢിക്ക് പകരക്കാര്‍ ഇല്ലെന്നതുതന്നെ.എന്നാല്‍ ഇതാ സ്വര്‍ണത്തിന് ഒപ്പം നില്‍ക്കുന്ന പുതിയ ലോഹം എത്തുന്നു. 'ലൂമിനക്‌സ് യൂനൊ' സ്വര്‍ണം, പ്ലാറ്റിനം എന്നിവയേക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് രാജ്യാന്തര ജ്വല്ലറി അസോസിയേഷനായ ലീഡിങ് ജ്വല്ലേഴ്‌സ് ഓഫ് ദ് വേള്‍ഡ് (ഘഖഛണ) അവകാശപ്പെടുന്നു. നിക്ഷേപകര്‍ക്കും ഏറെ നേട്ടമാണെന്ന് ഘഖഛണ പറയുന്നു. തിളക്കം കൂടും, വിലയും കുറയും. മയവും ഏറും.
10 ഗ്രാമിന് വില 1250 രൂപ മാത്രം. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കാം. ഏത് ഡിസൈനും പാകമാകും. തിരഞ്ഞെടുത്ത 50 പട്ടണങ്ങളിലാണ് ആദ്യം ലഭിക്കുക. ഘഖഛണ ഏജന്റുമാരാകും വിതരണം നടത്തുക. എന്നാല്‍ ലൂമിനക്‌സ് യൂനോ ഇതുവരെ ഇന്ത്യയില്‍എത്തിയിട്ടില്ല.ഇപ്പോള്‍ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇത് ലഭിക്കും.'സ്വര്‍ണത്തിന്റെ ന്യൂ ജനറേഷന്‍ പകരക്കാരന്‍' ഇപ്പോള്‍ അതാണ് ലൂമിനക്‌സിന്റെ വിശേഷണം .
https://www.facebook.com/Malayalivartha