ആപ്പിളിനെ പിന്നിലാക്കി സാംസംഗ് മുന്നോട്ട്
ആപ്പിളിനെ പിന്നിലാക്കി സാംസംഗ് യാത്ര തുടരുന്നു. 18 ശതമാനം വര്‍ധനയോടെ 71 കോടി ലാഭം ആണ് സാംസംഗ് ഉണ്ടാക്കിയത്. അതേസമയം ആപ്പിളിന് ലാഭത്തില്‍ 27 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഐഫോണ്‍ വില്‍പ്പന കുറഞ്ഞതും ആപ്പിളിന് കനത്ത തിരിച്ചടി നല്‍കി എന്നുവേണം കരുതാന്‍. ജൂണ്‍ 25ന് 15 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്.കമ്പനിയുടെ മൊത്ത വരുമാനത്തിലും ഗണ്യമായ ഇടിവുവന്നിട്ടുണ്ട്.
സാംസംഗിന്റെ ഗാലക്‌സി എസ് 7, എസ്7 എഡ്ജ് എന്നീ ഫോണുകള്‍ മികച്ച വില്‍പന നേടി. 7 കോടി സ്മാര്‍ട്ട്‌ഫോണുകളാണ്കമ്പനിയുടെ വില്‍പന.ഒന്‍പത് കോടി ഹാന്‍ഡ്‌സെറ്റുകളും 60 ലക്ഷം ടാബുകളും സാംസംഗ് വിറ്റഴിച്ചു
https://www.facebook.com/Malayalivartha