സെക്സ് ടോയ്സിന്റെ വേശ്യാലയം നിലവില്‍ വരുന്നു; വാണിജ്യരംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി അധികൃതര്‍
സെക്സ് ടോയ്സിന്റെ വേശ്യാലയം യാഥാര്‍ത്ഥ്യമാകുന്നു.മനുഷ്യസ്ത്രീയുമായി എല്ലാ തരത്തിലും സാമ്യമുള്ള പെണ് പാവകളെ ഉപയോഗിച്ച് കസ്റ്റമേഴ്സിനെ ആകര്‍ഷിയ്ക്കുന്ന വേശ്യാലയങ്ങള്‍ യു കേയിലാണ് ആദ്യമായി ആരംഭിയ്ക്കുന്നത്.ഈ മാറ്റം യു കെയിലെ സെക്സ് വ്യാപാരമേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കുമെന്നും ഈ മേഖലയില്‍ വ്യാപിയ്ക്കുന്ന ലൈംഗിക രോഗങ്ങള്‍ക്ക് ഒരു പരിഹാരമാകുകയും ചെയ്യുമെന്ന് യു കെ അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നു.
റോബോട്ട് സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മ്മിയ്ക്കുന്ന ഈ പാവകള്‍ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അസംപ്തൃപ്തിയ്ക്ക് ഒരു പരിധിവരെ സഹായകരമാകുമെന്ന് ഈ മേഖലയിലെ ഗവേഷകര്‍ പറയുന്നു.മാത്രമല്ല പൂര്‍ണ്ണമായും നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ മാറ്റം മനുഷ്യക്കടത്ത് പോലെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്നും കരുതപ്പെടുന്നു.മാര്‍ക്കറ്റില്‍ ലൈംഗിക തൊഴിലാളികളെക്കാള്‍ വില കുറവായിരിയ്ക്കും ഇവയ്ക്ക്.
സ്വിറ്റ്സര്‍ലന്‍ഡ്,തായ്ലന്ട് പോലെയുള്ള സെക്സ് ടൂറിസം സജീവമായ രാജ്യങ്ങളില്‍ ഈ പാവകള്‍ സമൃദ്ധമായി വിറ്റുപോകും എന്നാണ് ഈ രംഗത്ത് സജീവമായ റിയല്‍ ഡോള്‍ പോലെയുള്ള കമ്പനികള്‍ പ്രതീക്ഷിയ്ക്കുന്നത്.ഇതുവരെ സെക്സ് പാവകളില്‍ പരീക്ഷിച്ചിട്ടില്ലാത്ത ഓപ്ഷനുകള്‍ ഇവയ്ക്കുണ്ടാകുമെന്നും കസ്റ്റമേഴ്സിനെ ഇതുവരെ അനുഭവിയ്ക്കാത്ത ആനന്ദങ്ങളിലേയ്ക്ക് അവ എത്തിയ്ക്കുമെന്നും ഈ കമ്പനികള്‍ ഉറപ്പു നല്കുന്നു.
https://www.facebook.com/Malayalivartha