1 രൂപക്ക് 300 മിനിറ്റ് സംസാരിക്കാം
രാജ്യത്ത് പുതിയ ടെലികോ വിപ്ലവം വരാന്‍ പോകുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ കൊണ്ടുവരുന്നതല്ല. പിന്നെയോ, രാജ്യത്ത് പുതുയതായി ടെലികോം മേഖലയിലേക്ക് കടന്നുവരുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് മോഹന വാഗ്ദാനങ്ങള്‍ നിരത്തുന്നത്. ഇപ്പോഴുള്ളതിന്റെ പാതി നിരക്കില്‍ വോയ്‌സ്, ഡാറ്റ സേവനകള്‍ നല്‍കാനാണു കമ്പനി ഉദ്ദേശിക്കുന്നത്. കാള്‍ മുറിയിലും വോയിസ് കട്ടാകലും ഉണ്ടാകില്ലെന്ന് റിലയന്‍സ് ജിയോ വാഗ്ദാനം തരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ദിലിയിലെ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തേക്കാണ് ഓഫര്‍ നല്‍കുന്നത്.
ഫ്രീഡം പ്ലാന്‍ എന്ന പേരില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന പ്ലാനിനു മൂന്നു മാസ കാലാവധിയോട് കൂടിയ അണ്‍ലിമിറ്റഡ് ഇന്റെര്‌നെറ് പ്ലാന്‍ ആണുള്ളത്. വോയ്‌സ് ഓവര്‍ ഇന്റര്‌നെറ് (ഢഛഘഠ ) എന്ന ടെക്‌നോളജി ആണ് കമ്പനി ഉപയോടപ്പെടുത്തിയിരിക്കുന്നത്. ആയതിനാല്‍ വോയ്‌സ് കാളുകള്‍ ഇന്റെര്‌നെറ് വഴി മാത്രമേ സാധ്യമാകുകയുള്ളൂ.
4000 രൂപയ്ക്കു ഫോര്‍ ജി സൗകര്യമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും ഉണ്ട്. റിലയന്‍സ് ജിയോ വന്‍ ഓഫറുമായി എത്തുന്നതോടെ മറ്റു മൊബൈല്‍ കമ്പനികളും ഈ യുദ്ധത്തില്‍ പങ്കുചേരുമെന്നാണു കരുതുന്നത്.
https://www.facebook.com/Malayalivartha