വരുന്നൂ ,ഭീമന്‍ ഹോട്ടല്‍
അംബരചുംബികള്‍ നിര്‍മിച്ചു കൂട്ടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഒരു കിടമത്സരം തന്നെ നടക്കുന്നുണ്ട്. പതിനായിരം മുറികളുമായി ലോകത്തിലെ ഭീമന്‍ ഹോട്ടല്‍ മെക്കയില്‍ വരുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഉള്ള നഗരമെന്ന ഖ്യാതി കൂടി ഇനി മെക്കക്ക് സ്വന്തം. 'അബ്രാജ് കുടായ്' എന്ന ഭീമന്‍ ഹോട്ടലിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
വര്‍ഷം തോറും 15 മില്യണ്‍ തീര്‍ത്ഥാടകരെങ്കിലും എത്തുന്ന മെക്കാനഗരത്തിന്റെ മധ്യമേഖലയായ മനാഫിയയിലാണ് 'അബ്രാജ് കുടായ്.വര്‍ഷം തോറുമെത്തുന്ന കോടിക്കണക്കിന് വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രദാനം ചെയ്യാന്‍ പര്യാപ്തമായ ഹോട്ടലായിരിക്കുമിതെന്നുറപ്പാണ്.
10000 കിടപ്പുമുറികളും, 70 ഭക്ഷണശാലകളും, 5 റൂഫ്‌ടോപ് ഹെലിപാഡുകളും ഉള്ള കെട്ടിടം 2017 ല്‍ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ താഴികകുടവും ഈ കെട്ടിടത്തിന് മുകളില്‍ ഒരുക്കിയിട്ടുണ്ട്. 44 നിലകളിലായി 12 സമുച്ചയങ്ങളും,നിരവധി ഹെലിപ്പാഡുകളും ഈ ഹോട്ടലിനോടനുബന്ധിച്ചുണ്ടാകും.
4 സ്റ്റാര്‍ സൗകര്യങ്ങളുള്ള 10 ടവറുകളും 5 സ്റ്റാര്‍ സൗകര്യങ്ങളുള്ള 2 ടവറുകളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.മുകളിലെ 5 നിലകള്‍ സൗദി രാജകുടുംബത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.
ദര്‍ അല്‍ഹന്‍ദാസ ഗ്രൂപ്പാണ് ഹോട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.സൗദി ധനമന്ത്രാലയം നേരിട്ടാണ് നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുന്നത്.
ലോകത്തിലെ മിക്ക വലിയ ഹോട്ടലുകളും ഇന്ന് ലാസ് വേഗസ്സിലാണുള്ളത്. ഇന്ന് വലിയ ഹോട്ടലുകളെന്ന ഖ്യാതി അവിടുത്തെ വെനീഷ്യന്‍ ആന്‍ഡ് പലാസോയ്ക്കാണ്. എന്നാല്‍ അബ്രാജ് കുഡായ് തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ പ്രസ്തുത സ്ഥാനം വെനീഷ്യന്‍ ആന്‍ഡ് പലാസോയ്ക്ക് നഷ്ടപ്പെടും.
https://www.facebook.com/Malayalivartha