ഹലോ പറയാന്‍ അലോ മതി
വാട്‌സ് ആപ്പിനെ വെല്ലുന്ന ഗൂഗിളിന്റെ അലോ (അഹഹീ) മെസ്സഞ്ചര്‍ എത്തി. ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ നിന്നോ അലോ പ്രിവ്യൂ എഡിഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.ഗൂഗിള്‍ അലോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഈ അക്കൗണ്ടുമായി കോണ്ടാക്ട് ലിസ്റ്റ്, കലണ്ടര്‍,െ്രെഡവ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങളിലെ വിവരങ്ങള്‍ അലോയിലേക്ക് സിങ്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. സെര്‍ച്ചിംഗ് സംവിധാനത്തില്‍ അലോയിലെ ഗൂഗിള്‍ അസിസ്റ്റന്റ് സഹായത്തിനുണ്ട് .ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനുള്ള സംവിധാനം അലോയില്‍ ഉണ്ട്.
എന്നാല്‍ അലോ ഉപയോഗിക്കരുതെന്ന താക്കീതുമായി എഡ്വേര്‍ഡ് സ്‌നോഡന്‍ വന്നിട്ടുണ്ട്.
ഗൂഗിള്‍ അലോ ഉപയോഗിച്ചാല്‍ നമ്മുടെ വിവരങ്ങള്‍ എല്ലാം കമ്പനിക്ക് ചോര്‍ത്താന്‍ എളുപ്പമാണെന്നാണ് സ്‌നോഡന്‍ പറയുന്നത്. അലോ ഉപയോഗിച്ച് നമ്മള്‍ നടത്തുന്ന സംഭാഷണങ്ങളും,സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുമെന്നും പിന്നീട് അത് ഉപയോക്താകളുടെ സ്വകാര്യതയെ മാനിച്ച് ഒഴിവാക്കുമെന്നും കമ്പനി നമ്മളെ അറിയിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വിവരങ്ങള്‍ ഒഴിവാക്കുമെന്ന് പറയുന്നത് കളവാണെന്നും നമ്മള്‍ അലോ ഉപയോഗിച്ച് നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകാളുടെ വിവരങ്ങളും അവര്‍ സൂക്ഷിക്കുമെന്നാണ് സ്‌നോഡന്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha