ഇന്ത്യയിലെ മാളുകളിലും കഫേകളിലും ഇനി സൗജന്യ വൈഫൈയും ഇന്റർനെറ്റും
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടി ഗൂഗിൾ സ്റ്റേഷനുകൾ ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് ഗൂഗിൾ മേധാവികൾ പറയുന്നു. മാളുകളിലും കഫേകളിലും സ്ഥാപിക്കുന്ന ഗൂഗിള്‍ സ്‌റ്റേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യഇന്റർനെറ്റ് നൽകുമെന്നാണ് പ്രഖ്യാപനം. ഇതുവഴി കൂടുതൽ ഇന്ത്യക്കാരെ ഗൂഗിൾ പ്ലാറ്റുഫോമിലേക്ക് കൊണ്ടുവരാൻ കഴിയും .
മാളുകളിലും കഫേകളിലും സ്ഥാപിക്കുന്ന ഗൂഗിള്‍ സ്‌റ്റേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ നല്‍കാൻ കഴിയും . മെട്രോ സ്‌റ്റേഷനുകളിലും യൂണിവേഴ്‌സിറ്റികളിലും ഈ സേവനം ലഭ്യമാക്കും. വീട്ടിൽനിന്നോ, യൂണിവേഴ്സിറ്റികളിൽ നിന്നോ, ജോലി സ്ഥലത്തുനിന്നോ പുറത്തിറങ്ങിയാൽ ഏറ്റവും അടുത്തുതന്നെ ഉള്ള സ്ഥലത്ത് ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ബില്ല്യന്‍ യൂസേഴ്‌സ് വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്തയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
ഇപ്പോൾ തന്നെ 53 റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിൾ വി-ഫൈ- കണക്ഷനുകളുണ്ട് ,ഇത് വർഷാവസാനത്തോടെ 100 ആക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ഫിലിപ്പീൻസ് , ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാൻ ഗൂഗിൾ ആലോചിക്കുന്നു.
https://www.facebook.com/Malayalivartha