ബി എം ഡബ്ല്യൂ കാർ യന്തിരനായി
സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന ചുവന്ന ബി എം ഡബ്ല്യൂ കാര്‍ പെട്ടെന്ന് ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറിയാൽ എന്തായിരിക്കും കാണികളുടെ അവസ്ഥ? കാർട്ടൂൺ ചിത്രങ്ങളിലും ഹോളിവുഡ് സിനിമകളിലും ഉള്ള രംഗമല്ല പറഞ്ഞത്.
യന്തിരനായി മാറാൻ കഴിയുന്ന കാർ എന്ന സ്വപ്നം യാഥാർഥ്യമായി. ടർക്കിഷ് R &D കമ്പനിയായ ലെറ്റ്‌വിഷൻ എന്ന കാർ നിർമ്മാണ യൂണിറ്റ് ആണ് ബിഎംഡബ്ലിയു 3 സീരിസ് കാറിൽ വിജയകരമായ പരീക്ഷണം നടത്തിയത്. ഈ കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട എന്നതാണ് മറ്റൊരു സവിശേഷത. റിമോട്ടിലൂടെ നിയന്ത്രിക്കാം. ലെട്രോണ്‍സ് എന്നാണ് റൊബോട്ട് കാറുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.
കാറിന്റെ അമ്പരിപ്പിക്കുന്ന പ്രോട്ടോടൈപ്പും (ആന്റിമോൻ) കമ്പനി പുറത്തുവിട്ടു. സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന കാര്‍ ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറുന്നതാണ് വീഡിയോയില്‍. പ്രോട്ടോടൈപ്പിലെ റൊബോട്ടിന് നടക്കാന്‍ കഴിയില്ല. നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു കയ്യും തലയും അനക്കാൻ കഴിയും .സാധാരണ ബി എം ഡബ്ലിയു കാർ തന്നെയാണ് മേക് ഓവർ ചെയ്തത്. തല്ക്കാലം ഈ കാർ റിമോട്ട് കൺട്രോൾ ചെയ്തു മാത്രമേ നിയന്ത്രിക്കാൻ സാധിക്കുള്ളു. കാരണം ലെട്രോണ്‍സ് ആക്കി മാറ്റുന്നതിന് വേണ്ടി കാറിന്റെ സീറ്റ് എടുത്തുമാറ്റേണ്ടിവന്നു. ഭാവിയിൽ തീർച്ചയായും സീറ്റുകളോട് കൂടിയകാർ നിർമ്മിക്കാനാകുമെന്ന് കമ്പനി പറഞ്ഞു. 12 എൻജിനീയർമാരുടെയും 4 ടെക്‌നീഷ്യൻമാരുടെയും 8 മാസത്തെ പ്രയത്നത്തിന്റെ ഫലമായാണ് യന്തിരൻ ബി എം ഡബ്ല്യൂ രൂപമെടുത്തത്.
ഹാവിയിൽ നിങ്ങൾക്കും കാറും റോബോട്ടും സ്വന്തമാക്കാം .കമ്പനിയുടെ നിബന്ധനകളുമായി ഒത്തുപോകണം എന്ന്മാത്രം. കാറിന്റെ വില സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാര്‍ എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
യന്തിരന്‍ കാറിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം
https://www.facebook.com/Malayalivartha