പുതിയ 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും
2005-ലെ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട, നമ്പര്‍ പാനലില്‍ ''ആര്‍'' എന്ന അക്ഷരത്തോടുകൂടിയ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത്ത് ആര്‍ പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടിന്റെ മറുവശത്ത് 2016 എന്ന് വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. നമ്പറിങ് പാനലില്‍ ഇന്‍സെറ്റ് അക്ഷരങ്ങള്‍ ഉണ്ടാവില്ല.
നമ്പറിങ്ങ് പാനലില്‍ അക്കങ്ങളുടെ വലിപ്പം ആദ്യത്തെ മുന്നക്കം ഒരേ ക്രമത്തിലും, ശേഷിച്ചവ ഇടതുനിന്ന് വലത്തോട്ട് ആരോഹണ ക്രമത്തില്‍ രേഖപ്പെടുത്തിയതുമാണ്. 20 എന്ന അക്കം, ആര്‍ ബി ഐ മുദ്ര, മഹാത്മാഗാന്ധിയുടെ ചിത്രം, ആര്‍ ബി ഐ ചരിത്ര വിവരണം, ഗ്യാരന്റിയും പ്രോമിസ്ക്ലോസും, ഗവര്‍ണറുടെ ഒപ്പ്, അശോകസ്തംഭം എന്നിവ ഇതുവരെ പ്രിന്റ് ചെയ്തിരുന്ന ഇന്റാഗ്ലിയോ (ഉയര്‍ന്നുനില്‍ക്കുന്ന) പ്രിന്റിംഗിന് പകരം, ഓഫ്സെറ്റ് പ്രിന്റിംഗ് ആയിരിക്കും.
https://www.facebook.com/Malayalivartha