ഡാറ്റാ ഓഫറുകള്‍ ഇരട്ടിപ്പിച്ച് ഉത്സവകാല ഓഫറുകളുമായി ബി.എസ്.എന്‍.എല്‍
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഡാറ്റാ ഓഫറുകള്‍ ഇരട്ടിയാക്കി ബി.എസ്.എന്‍.എലിന്റെ പുതിയ ഓഫര്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നാല് പ്രത്യേക താരിഫുകളാണ് പുറത്തിറക്കിയിട്ടുള്ളത്. നിലവില്‍ ലഭ്യമാക്കിയിരിക്കുന്ന ഡേറ്റയുടെ ഇരട്ടിയാണ് ദസ്റ, മുഹറം ഓഫര്‍ പ്രകാരം ഉപഭോക്താവിന് ലഭ്യമാകുക. ഒക്ടോബര്‍ 10 മുതല്‍ 31 വരെയുള്ള ഓഫറുകളില്‍ ഓരോന്നിനും ഒരു വര്‍ഷം കാലാവധി ലഭിക്കും. ആഘോഷ വേളയില്‍ ഇന്ത്യ ഒട്ടാകെ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പുതിയ ഓഫര്‍ പ്രകാരം ഇപ്പോഴത്തേതില്‍ നിന്നും ഇരട്ടിയാകും ലഭിക്കുക. 1,498 രൂപയുടെ ഡാറ്റ പ്ലാന്‍ ചെയ്യുമ്പോള്‍ 18 ജിബി ഡാറ്റയാണ് ലഭിക്കുക. 2,798 രൂപയ്ക്ക് 36ജിബി, 3,998 രൂപയ്ക്ക് 60 ജിബി, 4,498 രൂപയ്ക്ക് 80 ജിബി എന്നിങ്ങനെയാണ് ഉത്സവകാല ഓഫറുകള്‍
https://www.facebook.com/Malayalivartha