സാംസങ് ഗാലക്‌സി നോട്ട് 7 സ്വിച്ച് ഓഫ് ചെയ്യണമെന്ന് കമ്പനി
സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി സാംസങ് കമ്പനി. ഈ വിഭാഗത്തില്‍പ്പെടുന്ന ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
ഗാലക്‌സി നോട്ടിന്റെ ഉദ്പാദനം സാംസങ് കമ്പനി പൂര്‍ണ്ണമായും നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ ഉടമകള്‍ക്ക് സാംസങിന്റെ മറ്റേതെങ്കിലും മോഡലുകള്‍ നല്‍കുമെന്നാണ് സൂചന.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ 2.5 മില്ല്യണ്‍ ഫോണുകള്‍ കമ്പനി തിരിച്ചു വിളിച്ചിരുന്നു. ഇവയ്ക്ക് പകരം പുതിയ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.
ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് സാംസങ് പ്രതികരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്നും കമ്പനി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha