ഐഫോണ്‍ - ആന്‍ഡ്രോയിഡ് ഡേറ്റാ കൈമാറ്റം ഇനി ഈസി
ഐഫോണ്‍ - ആന്‍ഡ്രോയിഡ് ഡേറ്റാ കൈമാറ്റം ഈസി ആയി ചെയ്യാം
ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഈ ഫോണുകള്‍ക്കിടയിലെ ഡേറ്റ കൈമാറ്റം. ഐഫോണില്‍ നിന്ന് സാംസങ് ഗാലക്സി ഫോണിലേക്ക് കോണ്ടാക്റ്റുകളും മറ്റു വിവരങ്ങളും മാറ്റുന്നതിന് സഹായിക്കുന്ന 'സാംസങ് സ്മാര്‍ട്ട് സ്വിച്ച്' എന്ന ആപ്പ് നിലവില്‍ ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ ലഭ്യമാണ്.
ഗാലക്സി എസ് 7, ഗാലക്സി എസ് 7 എഡ്ജ് എന്നീ ഫോണുകളില്‍ ഈ ആപ് പ്രീലോഡ് ചെയ്തുവരുന്നുണ്ട്. അല്ലാത്തവയില്‍ ഇത് അനുയോജ്യമായ സാംസങ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ഐഫോണില്‍ നിന്ന് ഐക്ലൗഡിലേക്ക് ചേര്‍ത്തിട്ടുള്ള കോണ്ടാക്റ്റ് വിവരങ്ങള്‍ക്കൊപ്പം മ്യൂസിക്ക്, വീഡിയോ, കലണ്ടര്‍,ഫോട്ടോകള്‍, മെസേജുകള്‍, ഡിവൈസ് സെറ്റിങ്ങുകള്‍ എന്നിവ സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് 'സാംസങ് സ്മാര്‍ട്ട് സ്വിച്ച്' ആപ്പിന്റെ സഹായത്താല്‍ ഇംപോര്‍ട്ട് ചെയ്യാന്‍ സാധിക്കും.
ബ്ളാക്ബെറി ഫോണിലെയും വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തില്‍ സാംസങ് ആപ്പ് ഉപയോഗിച്ച് ഗാലക്സി ശ്രേണിയിലെ ചില ഫോണുകളിലേക്ക് മാറ്റാന്‍ കഴിയും. ഐഫോണ്‍, ബ്ലാക്ക്ബറി എന്നിവ കൂടാതെ നിരവധി മോഡലുകളും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. http://www.samsung.com/us/smart-switch/ എന്ന ലിങ്കില്‍ നിന്നും ഈ ആപ്പിന്റെ വിവരങ്ങള്‍ അറിയാം.
ആധുനിക ഗാലക്സി ഫോണുകള്‍ അല്ലാത്തവയില്‍ ഇതിനായി മറ്റു സോഫ്റ്റ്വേറുകള്‍ ആശ്രയിക്കേണ്ടി വരും. ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും, തിരിച്ചും ഫയലുകള്‍ കൈമാറ്റം നടത്താന്‍ സഹായിക്കുന്ന നിരവധി തേഡ്പാര്‍ട്ടി സോഫ്റ്റ്വേറുകള്‍ ലഭ്യമാണ്. അവയ്ക്കിടയിലെ മികച്ച ഒന്നിനെ പരിചയപ്പെടാം.
'ഫോണ്‍ട്രാന്‍സ്ഫര്‍' എന്ന എ-പവര്‍സോഫ്റ്റ് നിര്‍മ്മിത ആപ്ലിക്കേഷനാണ് വിവിധ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയിലുള്ള ക്രോസ്സ് പ്ലാറ്റ്ഫോം കണക്ടിവിറ്റി സാധ്യമാക്കുന്നത്. നിങ്ങളുടെ ഐഫോണില്‍ നിന്നോ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നോ; അല്ലെങ്കില്‍ തിരിച്ചും ഒരു പിസിയുടെ സഹായത്താലോ അല്ലാതെ മൊബൈലുകള്‍ തമ്മില്‍ മാത്രമായോ ഡേറ്റ കൈമാറ്റം നടത്താന്‍ ഈ ആപ്പ് സഹായിക്കും. വൈഫൈ ഉപയോഗിച്ചോ യുഎസ്ബി കേബിള്‍ ഉപയോഗിച്ചോ ഫോണുകള്‍ പരസ്പരം കണക്‌ട് ചെയ്യാം.
http://www.apowersoft.com/phone-transfer എന്ന ലിങ്കില്‍ പ്രവേശിച്ച് 'ഫോണ്‍ട്രാന്‍സ്ഫര്‍' ആപ്ലിക്കേഷന്‍ പിസിയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം ഡേറ്റ കൈമാറ്റം നടത്താന്‍ ഉദ്ദേശിക്കുന്ന ഫോണുകള്‍ യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പിസിയിലേക്ക് ബന്ധിപ്പിക്കുക. ഈ ആപ്പ് ഫോണുകള്‍ ഡിറ്റക്‌ട് ചെയ്തു കഴിഞ്ഞാല്‍ ഡേറ്റ ട്രാന്‍സ്ഫര്‍ ആരംഭിക്കാം.
യുഎസ്ബി വഴി കണക്‌ട് ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ഇരു ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരേ വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്‌ട് ചെയ്തും ഡാറ്റ ട്രാന്‍സ്ഫര്‍ നടത്താന്‍ സാധിക്കും. വൈഫൈ നെറ്റ്വര്‍ക്കിലേക്ക് ഇരു ഫോണുകളും ബന്ധിപ്പിച്ച് ശേഷം ആപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ മതിയാകും. ഈ ആപ്പിന്റെ സഹായത്താല്‍ വളരെ സുരക്ഷിതമായ ഡേറ്റാ കൈമാറ്റം സാധിക്കും എന്നാണു ഈ ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം.
സാംസങ്, എച്ച്‌ടിസി, മോട്ടോറോള, ഗൂഗിള്‍ നെക്സസ്, സോണി എക്സ്പീരിയ, വാവെ, വണ്‍ പ്ലസ്, എല്‍ജി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ഫോണുകളും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ഐഫോണ്‍/ഐപാഡ് ശ്രേണിയിലെ ഐഫോണ്‍ എസ്‌ഇ, ഐഫോണ്‍ 6എസ് /6എസ് പ്ലസ്, ഐഫോണ്‍ 6 പ്ലസ് /6, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി, ഐഫോണ്‍ 5, ഐഫോണ്‍ 4എസ്, ഐപാഡ് പ്രോ, ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവയെല്ലാം ഈ ആപ്പ് ഉപയോഗിച്ച് ബന്ധിപ്പിക്കാന്‍ കഴിയും. പഴയ സിംബിയന്‍ 40/60 ഒഎസ് ഫോണുകളും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്.
ഫോണ്‍ട്രാന്‍സ്ഫര്‍ ആപ്പ് ഉപയോഗിക്കേണ്ട വിധം -
1. http://www.apowersoft.com/phone-transfer എന്ന ലിങ്കില്‍ നിന്നും ആപ്ലികേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.
2. ഇരു ഫോണുകളും (ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഫോണുകള്‍) യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പിസിയിലേക്ക് കണക്‌ട് ചെയ്യുക (രണ്ടു ഫോണുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരേ വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്‌ട് ചെയ്തും ഉപയോഗിക്കാം).
3. ഫോണുകള്‍ ആപ്ലിക്കേഷന്‍ ഡിറ്റക്‌ട് ചെയ്ത ശേഷം കോപ്പിചെയ്യാനുള്ള ഫയലുകള്‍ അടയാളപ്പെടുത്തി 'കോപ്പി' ക്ലിക്ക് ചെയ്തു ഡാറ്റ ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും, തിരിച്ചും കൈമാറാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ https://play.google.com/store/apps/details?id=com.apowersoft.phone.transfer എന്ന ലിങ്കും ഐഫോണുകള്‍ക്കായി https://itunes.apple.com/us/app/apowersoft-phone-transfer/id1127754828?mt=8 എന്ന ലിങ്കും ഉപയോഗിക്കാ
ആപ്പിന്റെ എല്ലാ ഫീച്ചറുകളും പരിധികളില്ലാത്ത ഉപയോഗിക്കാന്‍ പ്രൊ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെങ്കിലും മൂന്നുദിവസം ആപ്പിന്റെ ഉപയോഗം സൗജന്യമാണ്. ഈ കാലയളവിനുള്ളില്‍ നിങ്ങളുടെ എല്ലാ ഡേറ്റായും മറ്റൊരു ഫോണിലേക്ക് മാറ്റാന്‍ കഴിയും
https://www.facebook.com/Malayalivartha