അപ്രീലിയ, അര്‍മാനി കരുത്തിന്റെ സൂപ്പര്‍ സ്‌കൂട്ടറുകള്‍
കരുത്തിന്റെ പ്രതീകമായ അപ്രീലിയ, അര്‍മാനി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു. സ്‌കൂട്ടര്‍ പ്രേമികളെ ലക്ഷ്യം വെച്ചാണ് വെസ്പയുടെ അപ്രീലിയയും അര്‍മാനിയയും നിരത്തില്‍ എത്തുന്നത്.
സൂപ്പര്‍ ബൈക്ക് പരിവേഷമുള്ള ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ അപ്രീലിയ വെറും സ്‌കൂട്ടറല്ല, സൂപ്പര്‍ സ്‌കൂട്ടറാണ്. . വെറും 150 സി സിയില്‍ നിന്ന് പരമാവധി ശക്തിയെടുത്ത് സൂപ്പറാകുന്ന അപ്രീലിയ എസ് ആര്‍ 150 തുടക്കം മാത്രം. കൂടുതല്‍ കരുത്തുള്ള അപ്രീലിയകള്‍ വരാന്‍ പോകുന്നു. ഇപ്പോള്‍ത്തന്നെ എസ് ആര്‍ 800 സൂപ്പര്‍ സ്‌കൂട്ടര്‍ എട്ടു ലക്ഷത്തോളം രൂപയ്ക്ക് വിപണിയില്‍ ലഭിക്കും.
നല്ല തുടക്കമാണ് അപ്രീലിയ എസ് ആര്‍ 150. സി സി കുറഞ്ഞ സ്‌കൂട്ടറുകളും മൊപ്പെഡുകളുമായിരുന്നു എക്കാലത്തും അപ്രീലിയയുടെ മുഖമുദ്ര.
രണ്ടാം ലോകയുദ്ധ കാലത്ത് 50 സി സി മൊപ്പെഡുകളുമായി ഇറ്റാലിയന്‍ നിരത്തുകള്‍ നിറച്ച് അപ്രീലിയകളെ പിന്നെക്കണ്ടത് എഴുപതുകളില്‍ 125 മുതല്‍ 250 സി സി വരെയുള്ള മോട്ടോ ക്രോസ് ചാംപ്യന്‍ഷിപ്പ് വിജയികളായാണ്.
1976 മുതല്‍ ലോക ഗ്രാന്‍ പ്രി മത്സരങ്ങളില്‍ തുടര്‍ വിജയങ്ങളുമായി അപ്രിലിയ നിറസാന്നിധ്യമാണ്. 1999 മുതല്‍ സൂപ്പര്‍ ബൈക്കുകളുടെ വിഭാഗത്തിലും അപ്രീലിയ വരവറിയിച്ചു. 1000 സി സിക്കു മുകളിലുള്ള ബൈക്കായ ആര്‍ എസ് വി 4 1000 ആയിരുന്നു ആ വിഭാഗത്തിലെ താരം. ഇപ്പോള്‍ വെസ്പയാണ് അപ്രീലിയയുടെ ഉടമകള്‍.
അപ്രീലിയയുടെ റൈഡിങ് ഡി എന്‍ എ രൂപകല്‍പനയിലും പ്രതിഫലിക്കുന്നു. സൂപ്പര്‍ബൈക്ക് ആര്‍ എസ്4 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍. ഒതുങ്ങിയ രൂപം. സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ചെറിയ മുന്‍ മഡ്ഗാര്‍ഡ്. 220 എം എം ഡിസ്‌ക് ബ്രേക്കുമുണ്ട്. 120/70/14 ഇഞ്ച് ട്യൂബ് ലെസ് മുന്‍ ടയര്‍. മുന്‍ ഫെന്‍ഡറിലാണ് സ്‌പോര്‍ട്‌സ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഡബിള്‍ ബാരല്‍ ഹെഡ് ലാംപ്.
ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്‌സ്. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ അനലോഗ് സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും. വശങ്ങളിലും സ്‌പോര്‍ട്ടി ലുക്ക് ധാരാളമുണ്ട്. കറുപ്പും ചുവപ്പും കലര്‍ന്ന ഡ്യുവല്‍ ടോണ്‍ സീറ്റുകളാണ്. ബോഡിയോട് ചേര്‍ന്ന് 'ഒളിപ്പിച്ചു' വച്ചിരിക്കുന്ന പിന്‍ ഫുട്‌റെസ്റ്റ്. ഒതുക്കം ഒട്ടും ചോരാത്ത ഡിസൈനാണ് ടെയ്ല്‍ ലാംപിനും ഗ്രാബ് റെയിലിനും. ഇന്ന് ഇന്ത്യന്‍ ഗിയര്‍ലെസ് സ്‌കൂട്ടര്‍ വിപണിയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ വാഹനമാണ് എസ് ആര്‍ 150.
വെസ്പ 150 ലുള്ള 154.8 സി സി എന്‍ജിന്‍ തന്നെയാണ്. 6750 ആര്‍ പി എമ്മില്‍ 10.4 ബി എച്ച് പി, 5000 ആര്‍ പി എമ്മില്‍ 11.4 എന്‍എം ടോര്‍ക്ക.്.
പെര്‍ഫോമന്‍സാണ് എസ് ആര്‍ 150 യുടെ കരുത്ത്. ഇന്ത്യന്‍ നിരത്തില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കുന്ന സ്‌കൂട്ടറാണ് എസ് ആര്‍ 150. ഹൈവേയിലും നഗര ട്രാഫിക്കിലും ഓടിക്കാന്‍ സുഖം. 122 കിലോഗ്രാം ഭാരമുണ്ടെങ്കിലും നിയന്ത്രണം അനായാസം.
ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌ലിങ്ങും സ്‌റ്റെബിലിറ്റിയും. ബ്രേക്കിങ്ങും മികച്ചതു തന്നെ. പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയാല്‍ നന്നായിരുന്നു. അപ്രീലിയയുടെ എടുത്തു പറയേണ്ട മികവ് ഹാന്‍ഡിലിങ്ങാണ്, വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം. 32 എംഎം ടെലിസ്‌കാപ്പേിക് സസ്‌പെന്‍ഷന്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 68623 എന്ന വിലയിലാണ് തുടക്കം.
125 സിസി എന്‍ജിനില്‍ കരുത്ത് 11.84 ബിഎച്ച്പി കരുത്താണ് അര്‍മാനിക്ക്. സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകുമെന്നാണ് പ്രതീക്ഷ. 1946 മോഡല്‍ പ്യാജിയോ എംപി 6 ന്റെ മോഡലിലാണ് അര്‍മാനി എത്തുന്നത്. മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന വിലയേറിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മണം. ലെതര്‍ സീറ്റുകളും വിലകൂടിയ മാറ്റ് കളറുമെല്ലാം അര്‍മാനിയുടെ പ്രത്യേകത.
12 ഇഞ്ച് അലോയ് ടൈപ്പ് വീലും, എല്‍ഇഡി പ്രൊജക്ട് ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ആന്റി ബ്രേക്കിംഗ് സിസ്റ്റം, ഇരട്ട ഡിസ്‌ക് ബ്രേക്ക് തുടങ്ങി നിരവധി പ്രത്യേകതകളാണ് ഈ സ്‌കൂട്ടറിനുള്ളത്.
ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തില്‍ കുതിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകും.
ഇത്രയെല്ലാം പ്രത്യേകതകള്‍ കന്പനി നല്‍കുന്‌പോള്‍ വാഹനത്തിന്റെ വിലയിലും കന്പനി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. പന്ത്രണ്ട് ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില.
https://www.facebook.com/Malayalivartha