ഞെട്ടിക്കുന്ന വേഗത: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്
1 ജി ബി പി എസ് വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന നിലവിലെ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ ഈ പുതിയ സേവനം.
ഫൈബര്‍ ടു ദ ഹോം അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി. അതിനാല്‍ ഡാറ്റ സ്പീഡ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്.
ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഒരു സെറ്റ്‌ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ലഭിക്കുമെന്നു പറയുന്നു. 4കെ വീഡിയോ ആണ് മറ്റൊരു സവിശേഷത. റിലയന്‍സ് ജിയോയുടെ സെറ്റ്‌ടോപ് ബോക്‌സ് റൗട്ടറായും അതായത് എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായും പ്രവര്‍ത്തിക്കും. കൂടാതെ ഒരേ സമയം ഇതു വഴി 44 ഡിവൈസുകള്‍ കണക്ട് ചെയ്യാം.
ജിയോ ടിവിയിലൂടെ ലഭിക്കുന്നത് 350 ചാനലുകളാണ്. ഇതില്‍ 50 ഓളം ചാനലുകള്‍ എച്ച്ഡി ആയിരിക്കും. കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കും. സ്‌റ്റോറേജിനെ കുറിച്ച പേടിക്കേണ്ട ആവശ്യം ഇല്ല, അതായത് എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.
ജിയോയുടെ മീഡിയാ ഷെയര്‍ എന്ന ആപ്പാണ് മറ്റൊരു സവിശേഷത, അതായത് ഡിവൈസുകളില്‍ മീഡിയകളെ ഷെയര്‍ ചെയ്യാം ഇതു വഴി, അതായത് നിങ്ങള്‍ ഒരു സിനിമ ലാപ്‌ടോപ്പില്‍ കാണുകയാണെങ്കില്‍ ഈ ആപ്പ് വഴി ഇതേ സിനിമ മറ്റൊരു റൂമില്‍ ഇരിക്കുന്ന ടിവിയിലേയ്ക്ക് ഷെയര്‍ ചെയ്ത് എവിടെ വച്ചാണ് നിര്‍ത്തിയത് അവിടെ മുതല്‍ വീണ്ടും കാണാം.
ഇപ്പോള്‍ വിപണിയിലെ ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍ ജിയോ ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. 500 രൂപ മുതല്‍ തുടങ്ങുന്ന ഈ പദ്ധതിയില്‍ 3.5 ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, കൂടാതെ വാലിഡിറ്റി 30 ദിവസവും.
https://www.facebook.com/Malayalivartha