7000 എംഎഎച്ച് കിടിലന്‍ ബാറ്ററിയുമായി ജിയോണി ഫോണ്‍
ചൈനീസ് നിര്‍മ്മാതാക്കളാണ് ജിയോണി. ഇന്ത്യല്‍ വിപണിയില്‍ ഏറെ നാള്‍ മുമ്ബു തന്നെ കേട്ടു തുടങ്ങിയ പേരാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ജിയോണിയുടെ ഒരു അജ്ഞാത സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഓണ്‍ലൈനില്‍ വരാന്‍ തുടങ്ങി. അതിന് ലെതര്‍ ബാക്കും ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ്. ഇപ്പോള്‍ അതേ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ സൈറ്റായ TENAA യില്‍ സ്‌പോട്ട് ചെയ്തിട്ടുണ്ട്.
സ്മാര്‍ട്ട്‌ഫോണിന്റെ മോഡര്‍ നമ്ബര്‍ M2017 എന്നാണ് കാണിക്കുന്നത്, എന്നാല്‍ ഔദ്യോഗികമായി ഇറങ്ങുമ്‌ബോള്‍ ഈ നമ്ബര്‍ ആകുമോ എന്ന് പറയാന്‍ സാധിക്കില്ല.
TENAA സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അത് ഏതൊക്കെ എന്നു നോക്കാം...
ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!
TENAA സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ജിയോണി M2017 സ്മാര്‍ട്ട്‌ഫോണിന് 5.7ഇഞ്ച് 2കെ ഡിസ്‌പ്ലേയാണ്. കൂടാതെ വെളിപ്പെടുത്തിയ ചിത്രങ്ങള്‍ പ്രകാരം ഈ സ്മാര്‍ട്ട്‌ഫോണിന് ഡ്യുവല്‍-എഡ്ജ് ഡിസ്‌പ്ലേയും അതുല്യമായ ഡിസൈനുമാണ്.
ലിസ്റ്റിങ്ങ് പ്രകാരം ജിയോണി സ്മാര്‍ട്ട്‌ഫോണിന് ഡ്യുവല്‍ റിയര്‍ ക്യാമറ 12എംബിയും 13എംബി സെന്‍സറും കൂടാതെ ഇതില്‍ 4X ഒപ്റ്റിക്കല്‍ സൂമും ലഭിക്കുന്നു. മുന്‍ ക്യാമറ 8എംബിയുമാണ്.
ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഹൈലൈറ്റ് 23 ദിവസം വരെ നില്‍ക്കുന്ന 7000എംഎഎച്ച് ബാറ്ററിയാണ്. ലെനോവോ P1നെ പോലെ തന്നെ ഇതിലും റിവേഴ്‌സ് ചാര്‍ജ്ജിങ്ങ് പിന്തുണയും ഉണ്ട്.
ജിയോണി M2017 ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ്.
എയര്‍ടെല്‍ ബമ്ബര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!
ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറങ്ങുന്നതിനെ കുറിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. എന്തായാലും 2017ആദ്യം തന്നെ ഫോണ്‍ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha