ആറു ഗിയറുള്ള ഫാറ്റ് ബോബ് ബൈക്കുകള്‍ വിപണിയിലേക്ക്
മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ പ്രശസ്‌തിയാര്‍ജ്ജിച്ച അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഈ വര്‍ഷം ഫാറ്റ് ബോബ് എന്ന പേരിലുള്ള ബൈക്ക് പുറത്തിറക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന 1690 സി.സി എയര്‍കൂളായ ട്വിന്‍കാം എന്‍ജിനാണ് . ആറു ഗിയറുകളുമുണ്ട് . ഇതില്‍ മൈലേജ് ലിറ്ററിന് 5 കിലോമീറ്റര്‍ താഴെയേ ലഭിക്കൂ. ഇന്ധനടാങ്കില്‍ 19 ലിറ്റര്‍ പെട്രോള്‍ നിറയ്‌ക്കാം. മികച്ച ബ്രേക്കിംഗിനായി അലുമിനിയം സ്ലോട്ടെഡ് ഡിസ്‌ക് ബ്രേക്കുകള്‍ രണ്ടു വീലുകളിലും നല്‍കിയിട്ടുണ്ട് . മറ്റു പ്രത്യേകതകളാണ് ആന്റീലോക്കിംഗ് സംവിധാനവും യാത്രികന്റെ സൗകര്യാര്‍ത്ഥം സസ്‌പെന്‍ഷനുകള്‍ ക്രമീകരിക്കാമെന്നതും .
രണ്ടിലധികം കളര്‍ ഷെയ്‌ഡുകളിലാണ് ഫാറ്റ് ബോബ് വിപണിയിലെത്തുക. ഇന്ത്യയില്‍ ഫാറ്റ്‌ബോബിന് 12.95 ലക്ഷം രൂപയാണ് .
https://www.facebook.com/Malayalivartha