മുഖം മിനുക്കിയ പുതിയ സ്വിഫ്റ്റ് അടുത്ത വര്‍ഷം നിരത്തിലിറങ്ങും
വാഹന കൗതുകികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് പുതു തലമുറ മോഡലിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ട്ടിച്ച സ്വിഫ്റ്റ് അതേ കുതിപ്പ് നാലാം തലമുറ മോഡലിലൂടെ ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. 2005-ല്‍ പുറത്തിറങ്ങിയ ആദ്യ സ്വിഫ്റ്റിന്റെ മുഖമുദ്ര ഒട്ടും ചോരാതെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയാണ് പുതിയ തലമുറയുടെ എക്സ്റ്റീരിയര്‍. 2017 മാര്‍ച്ചില്‍ നടക്കുന്ന ജെനീവ മോട്ടോര്‍ ഷോയിലാണ് നാലാം തലമുറ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിക്കുക.
അടുത്ത വര്‍ഷം അവസാനത്തോടെ മോഡല്‍ ഇന്ത്യയിലെത്താനാണ് സാധ്യത. മുന്‍വശത്ത് ഹെക്‌സഗണല്‍ ഗ്രില്ലും ബോണറ്റുമാണ് മുഖ്യ ആകര്‍ഷണം. എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹെഡ്‌ലൈറ്റും എല്‍.ഇ.ഡി ലൈറ്റോടുകൂടിയ ടെയില്‍ ലാമ്ബും മുന്‍ ഭാഗത്തെ വ്യത്യസ്തമാക്കുന്നു.
നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പ്പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. ബലേനോയുടെ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ സുരക്ഷയും വര്‍ധിപ്പിക്കും. 830-930 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ ഭാരം. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ലെന്നാണ് വിവരം. മാരുതി സുസുക്കിയുടെ സ്മാര്‍ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റത്തിനൊപ്പം 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തേകുക. ഔദ്യോഗികമായി വാഹനത്തിന്റെ വിവരങ്ങളൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല. മുഖം മിനുക്കിയെത്തുന്ന 2017 സ്വിഫ്റ്റ് ഡിസയറിന് ശേഷമായിരിക്കും സ്വിഫ്റ്റ് വിപണിയിലെത്തുക.
https://www.facebook.com/Malayalivartha