ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളുമായി സാംസംഗ്
ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളുമായി സാംസംഗ് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വമ്പന്മാരായ സാംസംഗ് മടക്കുന്ന ഫോണുകള്‍ ഇറക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസംഗ് ഇറക്കുക എന്നാണ്. 2017 ഓടെ രണ്ട് ഫോണുകളും വിപണിയിലെത്തിയിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
മടക്കാന്‍ സാധിക്കുന്ന രണ്ട് ഫോണുകളില്‍ ഒരെണ്ണം ഡുവല്‍ സ്‌ക്രീനായിരിക്കുമെന്നാണ് പ്രമുഖ ഗാഡ്ജെറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡുവല്‍ സ്‌ക്രീനുള്ള ഫോണ്‍ അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തും.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വളരെ കുറച്ച് ഫോണുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളൂ. ഉപഭോക്താക്കളുടെ പ്രതികരണം ലഭിക്കുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ ഫോണുകള്‍ വിപണിയിലേക്ക് ഇറക്കാനാണ് കമ്പനിയുടെ പദ്ധതി.ഇതിന്റെ ഭാഗമായാണ് ഡുവല്‍ സ്‌ക്രീന്‍ ഫോണുകള്‍ ആദ്യം ഇറക്കുന്നത്. ഇതിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാമത്തെ മോഡല്‍ ഇറക്കുക. എന്നാല്‍ ഫോള്‍ഡബിള്‍ ഫോണുകളെക്കുറിച്ച് സാസംഗ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha