ഹ്യുണ്ടേയ്യുടെ ഹാച്ച്ബാക്ക് ഇയോണ്‍ കൂടുതല്‍ അടിപൊളിയാകുന്നു
ഹ്യുണ്ടേയ്യുടെ ജനപ്രിയ ഹാച്ച്ബാക്ക് ഇയോണിന്റെ മുഖം മിനുക്കിയ പതിപ്പെത്തുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ പതിപ്പെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതിയുടെ ഓള്‍ട്ടൊയുമായി മത്സരിക്കാന്‍ 2011 വിപണിയിലെത്തിയ കാറാണ് ഇയോണ്‍. ചെറിയ രൂപവും ഹ്യുണ്ടേയ്യുടെ വിശ്വസ്തയും മികച്ച െ്രെഡവുമെല്ലാം ഇയോണിനെ ഹ്യുണ്ടേയ്യുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളിലൊന്നായി മാറ്റി.
നീണ്ട അഞ്ചു വര്‍ഷത്തെ യാത്രയ്ക്ക് ശേഷമാണ് ഇയോണ്‍ മുഖം മിനുക്കാനൊരുങ്ങുന്നത്. മികച്ച സ്‌റ്റൈലുമായി എത്തി വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന റെനൊ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി ഗോ, ടാറ്റ ടിയാഗോ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനാണ് പുതിയ ലുക്കില്‍ ഇയോണ്‍ എത്തുക.
മുഖം മിനുക്കിയ ഇയോണ്‍ എന്ന് വിപണിയിലെത്തുമെന്ന് കമ്ബനി ഔദ്യോഗിക വിശദീകരങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ആദ്യം തന്നെ പുതിയ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ സ്‌റ്റൈലിഷായി മികച്ച സൗകര്യങ്ങളോടു കൂടിയെത്തുന്ന ഇയോണിന്റെ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലെ .8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ കാറിനും. എന്നാല്‍ ഓള്‍ട്ടോ എഎംടി, ക്വിഡ് എഎംടി തുടങ്ങിയവയുമായി മത്സരിക്കാന്‍ പുതിയ എഎംടി വകഭേദവും കാറിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha