3ജി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനി ജിയോയുടെ ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ
ജിയോ സിം സേവനം ഇനി 3ജി ഫോണുകളിലും ലഭ്യമാക്കും. റിലയന്‍സ് ജിയോയുടെ 4ജി സേവനം 3ജി ഫോണുകളിലും ലഭ്യമാക്കാനുള്ള തയ്യാറെടുപ്പകള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ജിയോ സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവില്‍ ഇന്ത്യയില്‍ 4ജിയേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് 3 ജി ഫോണുകളാണ്. അത് കൊണ്ട് തന്നെ ഇപ്പോഴും പലര്‍ക്കും ജിയോ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇത് പരിഹരിക്കാനാണ് 3 ജി സ്മാര്‍ട്‌ഫോണുകളിലും ജിയോ സേവനം ലഭ്യമാക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്.
ഡിസംബര്‍ അവസാനത്തോടെ 3ജി ഫോണുകളില്‍ ജിയോ ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ റിലയന്‍സ് പുറത്തിറക്കും.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് 3ജി ഹാന്‍ഡ് സെറ്റിലും ജിയോ സേവനം ലഭ്യമാകും. ജനുവരി ഒന്നിന് ആപ്ലിക്കേഷന്‍ ലഭ്യമാക്കും.
നിലവില്‍ 4ജി ഫോണുള്ളവര്‍ക്ക് മാത്രമേ ജിയോ സേവനം ലഭ്യമാകുന്നുള്ളൂ. ചുരുങ്ങിയ കാലയളവില്‍ അത്ഭുതകരമായ മുന്നേറ്റമാണ് ജിയോ കാഴ്ച വെച്ചത്. 52 മില്യണിലേറെ പേരാണ് ജിയോയുടെ നിലവിലുള്ള ഉപഭോക്താക്കള്‍. ആദ്യം ഡിസംബര്‍ 31 വരെ എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha