ക്വിഡിനോട് മത്സരിക്കാന്‍ മാരുതി ന്യൂജെനറേഷന്‍ ഓള്‍ട്ടോയുമായി
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ ചെറുകാറുകളുമായി വിപണിപിടിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡിറക്ടര്‍ കെണിച്ചി അയുക്വ. ഇതിന്റെ ഭാഗമായി പുത്തന്‍ തലമുറ ഓള്‍ട്ടോയെ ഇറക്കാനുള്ള പദ്ധതിയാണ് മാരുതി മുന്നില്‍ കാണുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രീമിയം കാറുകളെ ഇറക്കുന്നതിലായിരുന്നു മാരുതി ശ്രദ്ധചെലുത്തിയിരുന്നത്. അടുത്തിടെയായി റിനോ ക്വിഡില്‍ നിന്നും കടുത്ത മത്സരങ്ങളായിരുന്നു ഓള്‍ട്ടോയ്ക്ക് നേരിടേണ്ടി വന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ എട്ടുമാസങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ 7.4ശതമാനം ഇടിവാണ് ഓള്‍ട്ടോ വില്പനയില്‍ സംഭവിച്ചിരിക്കുന്നത്.
വിറ്റാര ബ്രെസ, ബലെനോ, സിയാസ് തുടങ്ങി പ്രീമിയം കാര്‍ സെഗ്മെന്റില്‍ ശ്രദ്ധപതിഞ്ഞപ്പോള്‍ ചെറുകാര്‍ സെഗ്മെന്റില്‍ പുത്തന്‍ കാറുകള്‍ അവതരിപ്പിക്കാതിരുന്നതും ഈ സെഗ്മെന്റിലെ വില്പനയെ സാരമായി ബാധിച്ചു.
ഇതുമൂലം മാരുതി സുസുക്കിയുടെ വിപണി വിഹിതത്തില്‍ നിന്നു ഏറിയപങ്കും റിനോ ക്വിഡിന് സ്വായത്തമാക്കാന്‍ സാധിച്ചു. ഓള്‍ട്ടോയുടെ വിപണിവിഹിതത്തില്‍ 42 ശതമാനം ഇടിവും സംഭവിച്ചു.
Y1K എന്ന കോഡ്‌നാമത്തിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. 2019 ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും പുതിയ ചെറുകാറുകളെ വിപണിയിലെത്തിക്കുക. തികച്ചും പുതിയൊരു പ്ലാറ്റ്‌ഫോമിലായിരിക്കും പുത്തതന്‍ തലമുറ ഓള്‍ട്ടോയുടെ നിര്‍മാണവുമെന്നും മാരുതി അറിയിച്ചു.
2,000കോടി രൂപയുടെ നിക്ഷേപമാണ് മാരുതിയുടെ ഹരിയാനയിലുള്ള റിസര്‍ച്ച് ആന്റ് ഡവല്പമെന്റ് സെന്ററില്‍ ഇതിനായി നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ കറന്‍സി പിന്‍വലിച്ചതിന്റെ ഭാഗമായി മാരുതിയുടെ വില്പനയും തകിടംമറിഞ്ഞിരിക്കുകയാണ്. നവംബറില്‍ 20 ശതമാനത്തോളം ഇടിവാണ് മാരുതിക്ക് വില്പനയിലുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha