സാംസങ് ഗ്യാലക്‌സി സീരിസിലെ പുതിയ താരം എസ്5 പുറത്തിറക്കി, എപ്രിലില്‍ വിപണിയിലേക്ക്
മൊബൈല്‍ ഫോണ്‍ രംഗത്തെ പ്രധാനികളായ സാംസങ് കമ്പനിയുടെ പുതിയ സ്‌മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എസ് 5 പുറത്തിറക്കി. ബാഴ്‌സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഫോണ്‍ അവതരിപ്പിച്ചത്. അതിവേഗത്തിലുള്ള ക്യാമറയും പൊടി വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതിനും ശേഷി, വേഗമേറിയ കണക്‌ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നസ് സങ്കേതങ്ങള്‍, ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ തുടങ്ങിയ സവിശേഷതകളുള്ളതാണ്‌യ ഗാലക്‌സി പരമ്പരയിലെ പുതിയവനായ എസ് 5.
16 മെഗാ പിക്‌സല്‍ ക്യാമറയും വീഡിയോ കോളിങ്, കോണ്‍ഫറന്‍സ് തുടങ്ങിയവക്കായി 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്. സെലക്ടീവ് ഫോക്കസ് എന്ന ഫീച്ചര്‍ എസ്5 ന്റെ പ്രത്യേകതകളിലൊന്നാണ്. ഇതുപയോഗിച്ച് ഫ്രെയിമിലുള്ള വസ്‌തുവിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം ഫോക്കസ് ചെയ്യുകയും മറ്റു ഭാഗങ്ങള്‍ മങ്ങിയതാക്കാനും കഴിയും. ഫുള്‍ എച്ച്‌ഡി റിസല്യൂഷനുള്ള 5.1 ഇഞ്ച സ്‌ക്രീന്‍ വലിപ്പമാണ് എസ്5ന്റെ മറ്റൊരു വ്യത്യസ്‌തത. ടാബ്ലറ്റിനും സ്‌മാര്‍ട്ട് ഫോണിനും ഇടയിലുള്ള ഫാബ്ലറ്റുകളുടെ വിഭാഗത്തിലാണ് എസ്5ന്റെ സ്ഥാനം. കാഴ്‌ചയില്‍ ഏറെക്കുറെ എസ്4നു സമാനമാണ് ഇത്.
കറുപ്പ്, വെളുപ്പ്, നീല തുടങ്ങി നാലു നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 2 ജിബി റാം. 16 ജിബി, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉണ്ട്. ഐഫോണിനു സമാനമായ ബയോമെട്രിക് സെന്‍സര്‍ ബട്ടണും ഈ ഫോണിന്റെ സവിശേഷതയാണ്. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയുള്‍പ്പടെ നുറ്റിയമ്പത് രാജ്യങ്ങളില്‍ ഏപ്രില്‍ 11 മുതല്‍ ഗ്യാലക്‌സി എസ്5 വില്‍പനയ്‌ക്കെത്തും. ഫോണിന്റെ വിലയെക്കുറിച്ച് എന്തെങ്കിലും വിവരം സാംസങ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha