53 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ സുസുക്കി സ്വിഫ്റ്റിന്റെ 2017 മോഡല്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തും
മൂന്ന് തലമുറകളിലായി സ്വിഫ്റ്റിന്റെ 53 ലക്ഷം യൂണിറ്റുകളാണ് ഇതുവരെയായി ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുള്ളത്. കൂടുതല്‍ സ്‌റ്റൈലിഷായി എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയതിനേക്കാളും കേമനായിട്ട് തന്നെയാണ് സ്വിഫ്റ്റിന്റെ നാലാം തലമുറയുടെ അവതരണം.
ജനീവ മോട്ടോര്‍ഷോയിലുള്ള ആദ്യ പ്രദര്‍ശനത്തിനു ശേഷമായിരിക്കും ആഗോള വിപണിയില്‍ നാലാം തലമുറ സ്വിഫ്റ്റിന്റെ വില്‍പ്പനയാരംഭിക്കുക. സ്വദേശമായ ജപ്പാനില്‍ ജനുവരി 4-നോടുകൂടി വില്‍പ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിപ്പ്.
ഏതാണ്ട് 5.50-8.50 ലക്ഷമായിരിക്കും പുതുതലമുറ സ്വിഫ്റ്റിന്റെ വിപണിവില. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നുള്ള സൂചനയാണ് കമ്പനി നല്‍കിയിരിക്കുന്നത്.
ഓഡി കാറുകളില്‍ കാണാറുള്ള ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ ഹെക്‌സഗണല്‍ ഫ്‌ലോട്ടിങ് ഗ്രില്ലാണ് മുന്‍വശത്തെ മുഖ്യാകര്‍ഷണം. പുതിയ ഹെഡ് ലാമ്പുകള്‍, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങള്‍.
കറുത്ത നിറത്തിലുള്ള എ, ബി പില്ലറുകള്‍, പിന്‍വശത്തെ ഡോറില്‍ ഹാന്‍ഡില്‍ ബാര്‍ വിന്‍ഡോയോട് ചേര്‍ന്ന് നല്‍കിയിരിക്കുന്നതായി കാണാം. ഇതോടൊപ്പം ഫ്ലോട്ടിങ് റൂഫും കാറിന്റെ ലുക്ക് വര്‍ധിപ്പിക്കുന്നു.
പഴയ സ്വിഫ്റ്റില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് പിന്‍ഭാഗം ഒരുക്കിയിട്ടുള്ളത്. പുതിയ ഗ്ലാസുകള്‍, റാപ്പ്എറൗണ്ട് ടെയില്‍ ലാമ്പ്, പുതിയ ബംബര്‍, പുതുക്കിയ ബൂട്ട് ഡോര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മാറ്റങ്ങളായി പറയാവുന്നത്.
കറുപ്പു നിറത്തില്‍ അണിയിച്ചൊരുക്കിയ അകത്തളണമാണ് മറ്റൊരു സവിശേഷത. അടിമുടി മാറ്റം വരുത്തിയ പുത്തന്‍ സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍, ഏസി വെന്റുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍ തുടങ്ങിയവ പുത്തന്‍ സ്വിഫ്റ്റിനെ കൂടുതല്‍ പുതുമയേറിയതാക്കുന്നു.
ഹൈബ്രിഡ് എംഎല്‍, ഹൈബ്രിഡ് ആര്‍എസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുത്തന്‍ സ്വിഫ്റ്റ് ജപ്പാനിലിറങ്ങിയിരിക്കുന്നത്. 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍.
1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നത്100 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ്.
https://www.facebook.com/Malayalivartha