നോക്കിയയുടെ രാജകീയ തിരിച്ചുവരവ്; മെറ്റാലിക് ബോഡിയുള്ള നോക്കിയ 6 എത്തി
നോക്കിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ 6 ആണ് നോക്കിയ ബ്രാന്‍ഡ് അവകാശമുള്ള എച്ച്എംഡി ഗ്ലോബല്‍ ചൈനീസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് ഫിന്‍ലാന്‍ഡ് കമ്ബനിയായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 6 പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയില്‍ നോക്കിയ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നെങ്കിലും കമ്ബനി അപ്രതീക്ഷിത നീക്കത്തിലൂടെ നോക്കിയ 6 അവതരിപ്പിക്കുകയായിരുന്നു.
1699 ചൈനീസ് യുവാന്‍ ആണ് (ഏകദേശം 16,750 രൂപ) നോക്കിയ 6ന് വിലയിട്ടിരിക്കുന്നത്.
ഈ ശ്രേണിയിലുള്ള മറ്റുഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സവിശേഷതകള്‍ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണിനുണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാം.
ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയ്ക്ക് 403 പിപിഐ പിക്‌സല്‍ സാന്ദ്രതയുണ്ട്. ഗറില്ല ഗ്ലാസ്സ് 2.5ഡി ഡിസ്‌പ്ലേ സംരക്ഷിക്കുന്നു. 3000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി.
ഫ്‌ളാഷോടുകൂടിയ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഉള്‍പ്പെടുന്നതാണ് പുതിയ നോക്കിയ ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റ്. ഡ്യുവല്‍ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജിഎസ്എം സിമ്മും ഒരു സി?ഡിഎംഎ സിമ്മും ഉപയോഗിക്കാം.
4 ജിബി റാമുമായി എത്തുന്ന ഫോണിന് കരുത്തുപകരുന്നത് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറാണ്. 64 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട് നോക്കിയ 6ന്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി ഉയര്‍ത്താം.
3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബിഒടിജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകള്‍. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നല്‍കുന്നത്. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.
https://www.facebook.com/Malayalivartha