ആദ്യമായി 8 ജിബി റാം സ്മാര്‍ട്ട് ഫോണില്‍; അസുസ് സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി
ഇതുവരെ നിര്‍മ്മിച്ചതില്‍ ആദ്യത്തെ 8 ജിബി റാം ഫോണെന്ന അവകാശവാദവുമായി അസുസിന്റെ സെന്‍ഫോണ്‍ എആര്‍ പുറത്തിറങ്ങി. ലാസ്വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം 5000 എംഎഎച്ച് ബാറ്ററിയുള്ള സെന്‍ഫോണ്‍ 3 സൂം എന്ന മോഡലും കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്.
ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വര്‍ റിയാലിറ്റി സവിശേഷതകള്‍ സന്നിവേശിപ്പിച്ചാണ് അസുസ് സെന്‍ഫോണ്‍ എആര്‍ എത്തിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ പുത്തന്‍ സാങ്കേതിക സവിശേഷതയായ ടാംഗോയും വിര്‍ച്വര്‍ റിയാലിറ്റിയ്ക്കായി ഡേഡ്രീമും ഫോണിലുണ്ട്. പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഫോണ്‍ സ്മാര്‍ട്ട്‌ഫോണിലെ മികവുറ്റ ദൃശ്യാനുഭവമാകും ഉപയോക്താക്കള്‍ക്ക് നല്‍കുകയെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
ഹോം ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായാണ് സെന്‍ഫോണ്‍ എആര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1440x2560 പിക്‌സല്‍ റെസൊല്യൂഷനുള്ള 5.7 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
ഫോണിന്റെ വ്യത്യസ്ത വേരിയന്റുകള്‍ പുറത്തിറക്കുമെന്ന് അസുസ് അറിയിച്ചിട്ടുണ്ട്. ഫോണിന്റെ 6 ജിബി പതിപ്പും ഉണ്ടാകുമെന്നാണ് വിവരം. 32 ജിബി മുതല്‍ ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പുകള്‍ ഫോണിന് ഉണ്ടാകും. 128 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാകും എക്‌സ്പാന്‍ഡബിള്‍ മെമ്മറി.
ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസറാണ് ഫോണില്‍ അസുസ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.0 നൊഗട്ടാണ് പുതിയ സെന്‍ഫോണിലെ ഓപ്പററേറ്റിങ് സിസ്റ്റം. 3300 എംഎഎച്ച് ബാറ്ററിയാകും എആറിന് ഊര്‍ജം പകരുക.
23 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിനുണ്ടാകും. രണ്ട് ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാവുന്നതാണ് സെന്‍ഫോണ്‍ എആര്‍. ഒരു നാനോ സിമ്മും ഒരു മൈക്രോ സിമ്മുമാണ് ഫോണില്‍ ഇടാവുന്നത്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എന്‍എഫ്‌സി, 4ജി തുടങ്ങിയ സവിശേഷതകളെല്ലാം എആറിലുണ്ട്.
https://www.facebook.com/Malayalivartha