നോക്കിയയെ സ്വീകരിച്ചത് കണ്ടു മറ്റു കമ്പനിക്കാര്‍ ഞെട്ടി; ആദ്യ ഫ്‌ളാഷ് സെയിലില്‍ ഒരു മിനിറ്റില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു
ചൈനയില്‍ നോക്കിയ 6 സ്മാര്‍ട്ട്‌ഫോണ്‍ ആദ്യ ഫ്‌ളാഷ്‌സെയില്‍ വില്പനയില്‍ ചൈനീസ് ഈകൊമേഴ്‌സ് സൈറ്റില്‍ ഒരു മിനിറ്റിനുളളില്‍ തന്നെ ഫോണ്‍ വിറ്റഴിഞ്ഞു. ഖഉ.ഇീാ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിച്ച നോക്കിയ ബ്രാന്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ വമ്പിച്ച ജനപ്രീതി ലഭിച്ചിട്ടുണ്ട്. അതായത് ജനുവരി നാലു മുതല്‍ ഒരു മില്ല്യന്‍ രജിസ്‌ട്രേഷനുകളാണ് നോക്കിയ ഫോണിനു ലഭിച്ചത്.
നോക്കിയ 6ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2.5 കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 16എംബി റിയര്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ എന്നിവയാണ്.
നോക്കിയ 6ന് 3000എംഎഎച്ച് ബാറ്ററിയാണ്. കണക്ടിവിറ്റികള്‍ പറയുകയാണെങ്കില്‍ വൈഫൈ, യുഎസ്ബി, ഒടിജി, ജിപിഎസ്, ബ്ലൂട്ടൂത്ത് 4.1 എന്നിവയാണ് കൂടാതെ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടും ഡോള്‍ബി ആറ്റംസും ഇതിലുണ്ട്. 16,000 രൂപയാണ് ഈ ഫോണിന്റെ വില. എച്ച്എംഡി ഗ്ലോബള്‍ 2017ല്‍ ഇനിയും മികച്ച നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
https://www.facebook.com/Malayalivartha