സൂപ്പര്‍ സ്ലോമോഷന്‍ ക്യാമറയുമായി എക്‌സ്പീരിയ XZ
സാങ്കേതിക മികവുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി വീണ്ടും സോണിയെത്തി. സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ XZ പ്രീമിയം ആണ് സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുളള ശേഷിയുമായി എത്തുന്നത്. ഒരു സെക്കന്റില്‍ 960 ഫ്രെയിമുകള്‍ പകര്‍ത്താനുള്ള ശേഷിയാണ് സോണി ക്യാമറയെ വ്യത്യസ്തമാക്കുന്നത്. മോഷന്‍ ഐ സാങ്കേതികവിദ്യ എന്നാണ് സോണി തങ്ങളുടെ സൂപ്പര്‍സ്ലോമോഷന്‍ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. ഈ മാസം ആദ്യമാണ് തങ്ങളുടെ പുതിയ സെന്‍സറെക്കുറിച്ച് സോണി പ്രഖ്യാപനം നടത്തിയത്. എച്ച്ഡി വലിപ്പത്തിലുള്ള 1000 ഫ്രെയിമുകള്‍ പ്രതിസെക്കന്റില്‍ ചിത്രീകരിക്കാന്‍ ശേഷിയുള്ള സെന്‍സറെന്നാണ് പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നത്.എന്നാല്‍ ഇതിനേക്കാള്‍ അല്‍പം ശേഷികുറഞ്ഞ സെന്‍സറാണ് സോണി അവതരിപ്പിച്ചത്. 720P റെസല്യൂഷനില്‍ 960 ഫ്രെയിമുകളാണ് സെന്‍സറുകള്‍ പകര്‍ത്തുന്നത്.
ആറ് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ രീതിയില്‍ വിഡിയോ പകര്‍ത്താനാവുക. എന്നാല്‍ സാധാരണ വിഡിയോ പകര്‍ത്തുന്നതിനിടെ സൂപ്പര്‍സ്ലോമോഷനിലേക്കും തിരിച്ചും പോകാനുള്ള ശേഷി സോണിക്കുണ്ട്. എന്നാല്‍ കൃത്യമായി ആറ് സെക്കന്‍ഡ് സമയംകണക്കാക്കി സൂപ്പര്‍സ്ലോമോഷന്‍ വിഡിയോ ചിത്രീകരിക്കാനുള്ള ഉപഭോക്താവിന്റെ ശേഷിയും പരീക്ഷിക്കപ്പെടും. സോണിയുടെ ടച്ച് പ്രൊജക്ടറുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചുമരിലോ മേശകള്‍ക്ക് മുകളിലോ മൊബൈല്‍ സ്‌ക്രീനുകള്‍ കാണുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് ശേഷിയുണ്ട്. പരമാവധി 58.4 സെന്റിമീറ്റര്‍ വീതിയിലും 203.2 സെന്റിമീറ്റര്‍ നീളത്തിലും ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് ദൃശ്യങ്ങള്‍ വിന്യസിക്കാനാകും. ഈ ടച്ച് പ്രൊജക്ടറുകള്‍ക്ക് 1499 ഡോളറാണ് പ്രതീക്ഷിക്കുന്ന വില.
https://www.facebook.com/Malayalivartha