വീടുകളില്‍ സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഇതിനായി വൈദ്യുതി പോസ്റ്റുകള്‍ ബിഎസ്എല്‍എല്ലിന് വിട്ടുകൊടുക്കും. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്നാണു സൂചന. അധിക ഉപയോഗത്തിനു നിരക്ക് ഈടാക്കും. ബിഎസ്എന്‍എല്ലും സര്‍ക്കാരും ചേര്‍ന്ന് ഏറ്റവും ചെലവ് കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാനും തയ്യാറാക്കും.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൈദ്യുതി ലൈനുകള്‍ എത്തിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണു ടെലിഫോണ്‍ ലൈനുകള്‍ വൈദ്യുതി പോസ്റ്റുകളിലൂടെ വലിക്കാന്‍ സൗകര്യമൊരുക്കുന്നത്. പോസ്റ്റുകള്‍ പോസ്റ്റുകള്‍ വിട്ടുകൊടുക്കുന്നതിനു പകരമായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ബിഎസ്എന്‍എല്‍ പങ്കാളിയാകണം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള എല്ലാ ഫീസും ഇപേയ്‌മെന്റ് സംവിധാനം വഴിയാക്കുന്ന പ്രഖ്യാപനവു ബജറ്റിലുണ്ടാകും. ഇതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കും.
https://www.facebook.com/Malayalivartha