ഏപ്രിലില്‍ നീര വിപണിയിലെത്തും
ഏപ്രില്‍ അവസാന വാരത്തോടെ പാലക്കാട് മുതലമട ഫെഡറേഷനില്‍ നിന്നും നീര വിപണിയിലിറക്കുമെന്ന് പാലക്കാട് നാളികേര ഉല്‍പാദക കമ്പനി അധികൃതര്‍ വ്യക്‌തമാക്കി.ആറുകോടി രൂപ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന, പ്രതിദിനം 10000 ലിറ്റര്‍ നീര സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണത്തോടുകൂടി നീരയുടെ പൂര്‍ണതോതിലുള്ള സംസ്‌കരണം സാധ്യമാകും.
2014 ഏപ്രില്‍ ഒന്നു മുതലാണ് നീരയുല്‍പാദനത്തിന് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. നീര ചെത്താനുള്ള 1500 തെങ്ങുകള്‍ കണ്ടെത്തി, അതിന്റെ ലിസ്‌റ്റ് എക്‌സൈസ് വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. വകുപ്പധികൃതര്‍ തെങ്ങുകള്‍ മാര്‍ക്ക് ചെയ്ുന്നയതോടുകൂടി നീരയുല്‍പാദനം ആരംഭിക്കും.
കൂടാതെ നീര ടെക്‌നീഷ്യന്മാരാകാന്‍ താല്‍പര്യമുള്ള പരമ്പരാഗത തെങ്ങു ചെത്തു തൊഴിലാളികളില്‍ നിന്ന് കമ്പനി അപേക്ഷ ക്ഷണിച്ചപ്രകാരം 130 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 100 പേരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ഈമാസം മംഗലാപുരത്തുള്ള കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീര പ്ലാന്റില്‍ സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha