കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്, 92,262 രൂപയുടെ സാമ്പത്തിക സഹായവുമായി റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റുകള്‍
കേരളത്തില്‍ പകലും രാത്രിയുമായി ഒരു മണിക്കൂറാണ് ഇപ്പോഴത്തെ ലോഡ് ഷെഡിംഗ്. ഇനി അത് കൂടാനാണ് സാധ്യത. പ്രധാനമായും ജലത്തെ ആശ്രയിച്ചുള്ള വൈദ്യുതി ഉത്‌പാദനമാണ് നമ്മുടേത്. അത്‌കൊണ്ട് തന്നെ വെള്ളത്തിന്റെ കുറവ് നമ്മുടെ വൈദ്യുതി മേഖലയെ കാര്യമായി ബാധിക്കാറുമുണ്ട്. ഈ അവസരത്തിലാണ് സോളാര്‍ പവര്‍ പ്ലാന്റുകളുടെ പ്രസക്തി. ഓരോ വീടും ഓരോ വൈദ്യുത നിലയമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സാമ്പത്തിക സഹായത്തോടെ അനെര്‍ട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വീടുകളിലെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്‌പാദിപ്പാക്കാന്‍ കഴിയും. ഇതിലൂടെ നാലു മുതല്‍ അഞ്ച് യൂണിറ്റ് വരെ വൈദ്യുതി ഉത്‌പാദിപ്പിക്കാനാകും.
താത്‌പര്യമുള്ളവര്‍ക്ക് അതത് ജില്ലകളിലെ അനെര്‍ട്ട് സെന്ററുകളില്‍ 500 രൂപയുടെ ഡി.ഡി. നല്‍കി രജിസ്‌ററര്‍ ചെയ്യാവുന്നതാണ്. അനെര്‍ട്ട് തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സോളാര്‍ പാനലുകള്‍ ലഭ്യമാകുന്നതാണ്. ഇതിനായി അനെര്‍ട്ട് അംഗീകരിച്ച 15 കമ്പനികളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. 2,05000 രൂപയാണ് ഒരു പാനലിന്റെ വില. അതില്‍ 92,262 രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായമായി ലഭിക്കും. ബാക്കിയുള്ള 1,12738 രൂപ ആവശ്യക്കാര്‍ അടയ്‌ക്കണം. 5 വര്‍ഷ വാറണ്ടിയും 25 വര്‍ഷ പാനല്‍ വാറണ്ടിയുമുണ്ട്.
മഴയുള്ള ദിവസങ്ങളില്‍ മുന്ന് ദിവസം വരെ ബാക്കപ്പ് മുഖേന വൈദ്യുതി ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha