മിനി കൂപ്പര്‍ ആള് ഒരു കിടുവ
ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളുടെ താളമാക്കി മാറ്റിയത്. ബ്രിട്ടീഷ് പാരമ്പര്യം ഉയര്‍ത്തി നിരത്തുകളില്‍ പായുന്ന മിനി കൂപ്പര്‍ കാറുകള്‍ ഇന്നും വിസ്മയകാഴചകളാണ്. മിനി ശ്രേണിയില്‍ എന്നും അതിശയിപ്പിക്കുന്ന ജെസിഡബ്ല്യു (ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്) മോഡലുകള്‍ക്കാണ് ആരാധകര്‍ ഏറെയെന്നതും ശ്രദ്ധേയമാണ്.
എന്താണ് മിനി കൂപ്പര്‍ ജെസിഡബ്ല്യുവിനെ ആള്‍ക്കൂട്ടത്തിന് ഇടയില്‍ വ്യത്യസ്തമാക്കുന്നത്? 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിലൂടെ നമ്മുക്ക് പരിശോധിക്കാം .
2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിലേക്ക് കടക്കുന്നതിന് മുമ്പ്, എന്താണ് മിനിയും മിനി കൂപ്പറും തമ്മിലുള്ള വ്യത്യാസം എന്നറിയണ്ടേ? മിനിയുടെ റേസിംഗ് കാര്‍ വേരിയന്റാണ് മിനി കൂപ്പര്‍. നിലവില്‍ കൂപ്പര്‍, കൂപ്പര്‍ എസ് വേരിയന്റുകളിലാണ് മിനി ജെസിഡബ്ല്യു കാറുകള്‍ വന്നെത്തുന്നത്. 'കാറുകളുടെ കൊച്ചുരാജാവ് ; എസ് കൂപ്പര്‍ ജെസിഡബ്ല്യുവിനെ വിശേഷപ്പിക്കാന്‍ സാധ്യമായ വാചകങ്ങളില്‍ ഒന്ന്. ബ്ലാക് റേസിംഗ് സ്‌െ്രെടപുകള്‍ക്ക് ഒപ്പമുള്ള വൊള്‍ക്കാനിക് ഓറഞ്ച് കളര്‍ സ്‌കീം, മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിന് നല്‍കുന്നത് പോയ കാലത്തെ ട്രാക്ക് അനുഭൂതിയാണ്.
മിനി കൂപ്പര്‍ എസിന്റെ ജെസിഡബ്ല്യു വര്‍ഷന് മാത്രം എന്താണ് ഇന്ത്യയില്‍ ഇത്ര ആരാധകര്‍ എന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരം ഇതേ 'ലുക്ക്' എന്ന് തന്നെയാണ്.സിഗ്‌നേച്ചര്‍ ഡിസൈന്‍ തത്വങ്ങളെ മുറുകെ പിടിക്കുമ്പോഴും കാലാന്തരമായ മാറ്റങ്ങള്‍ ജെസിഡബ്ല്യു എഡിഷനില്‍ വന്നെത്തുന്നൂവെന്നതിന്റെ ഉദ്ദാഹരണമാണ് 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. ആധുനിക സാങ്കേതികതയില്‍ ഊന്നിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത് എങ്കില്‍ 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ഗരാജിലേക്കുള്ള മികച്ച ഓപ്ഷനാണ്.
https://www.facebook.com/Malayalivartha