ഇന്ധനം ഒഴിച്ച് കാറില്‍ യാത്ര ഇനി അധികനാള്‍ ഉണ്ടാകില്ല ;പകരം വൈദ്യുതി വാഹങ്ങങ്ങള്‍ വരും
രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും. 2030ഓടെ പെട്രോള്‍ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവും യാത്രാ ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം.ഇതുമായി ബന്ധപ്പെട്ട പ്രത്യേക നയം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഘനവ്യവസായ മന്ത്രാലയവും നീതി ആയോഗും സംയുക്തമായാണ് നയം ആവിഷ്‌കരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇലക്ട്രിക് കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ചെലവ് കുറയും. ഇത് കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക പ്രോല്‍സാഹനം നല്‍കാനാണ് തീരുമാനം. 2030ഓടെ രാജ്യത്ത് ഡീസല്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിക്കും. 13 വര്‍ഷത്തിനകം വന്‍മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്നും ഗോയല്‍ പറഞ്ഞു.ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് ഊര്‍ജ വ്യവസായത്തിന് സര്‍ക്കാര്‍ സഹായവും പ്രോല്‍സാഹനവും നല്‍കും. മൂന്ന് വര്‍ഷത്തിനകം കൂടുതലും ഇറങ്ങുക ഇലക്ട്രിക് വാഹനങ്ങളായിരിക്കും.
https://www.facebook.com/Malayalivartha