കാര്‍വിപണിയെ ഹരംകൊള്ളിക്കാനായി പുതിയ ബി എം ഡബ്ലൂ എക്സ് 1
പുതിയ ബി എം ഡബ്ലൂ എക്സ് 1 വിപണിയിലെത്തി. ചെന്നൈയിലെപ്ലാന്റിലാണ് പുതിയ ബി എം ഡബ്ലൂ എക്സ് 1 നിര്‍മ്മിച്ചത്. ഊര്‍ജ്ജസ്വലവും മികവുറ്റതും കാര്യക്ഷമവുമായ ടിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയാണ് പുതിയകാറില്‍ സംയോജിപ്പിച്ചിരിക്കുന്നത്. 27.9 ലക്ഷം രൂപയാണ് വില.
ഏഴ് മെറ്റാലിക് പെയിന്റ് വര്‍ക്കുകളില്‍ പുതിയ കാര്‍ ലഭ്യമാണ്. ബ്ലാക്ക് സഫയര്‍,ഡീപ് സി ബ്ലൂ, ഗ്ലേസിയര്‍ സില്‍വര്‍, മറാക്കെഷ് ബ്രൗണ്‍, മിഡ്നൈറ്റ് ബ്ലൂ, വലന്‍സിയ ഓറഞ്ച്, മിനറല്‍ വൈറ്റ് എന്നീ ഏഴ് മെറ്റാലിക് പെയിന്റ് വര്‍ക്കുകളില്‍ പുതിയ കാര്‍ ലഭ്യമാണ്. സെന്‍സോ ടെക് ലെതര്‍ അപ്പോള്‍സ്റ്ററികള്‍ ബ്ലാക്ക്, ബിജ് കളര്‍ കോംപിനേഷനുകളില്‍ ലഭ്യമാണ്. ഫൈന്‍ ബ്രഷ്ഡ് അലൂമിനിയം , സാറ്റിന്‍ സില്‍വര്‍ മാറ്റ് എന്നിവയിലാണ് ഇന്റീരിയര്‍ ട്രിംസ്. ലാറ്ററല്‍ ലൈനുകളും വലിയ വീല്‍ബേസുകളും ചെറിയ ഓവര്‍ഹാങ്ങ്സും എല്‍ ഇഡി ഹെഡ് ലൈറ്റുകളും ബോഡി കളര്‍ ബംപറുകളും ബാഹ്യ മിററുകളുമായി സംയോജിപ്പിക്കുന്ന സൈഡ് ഇന്റികേറ്ററുകളും പ്രത്യേകതകളാണ്.
കോംപാക്ട് സ്‌പോര്‍ട്സ് ആക്റ്റിവിറ്റിവെഹിക്കിളുകളില്‍ ഒന്നായ ബി എം ഡബ്ലൂ എക്സ് 1 രണ്ട് വ്യക്തിഗത സ്റ്റെയിലുകളില്‍ ലഭ്യമാണ്. സാഹസികവും അതിവേഗവുമാര്‍ന്ന എക്സ് 1 ലൈനും അത്ലിറ്റിക്കും ഡൈനാമിക്കുമായ സ്പോര്‍ട്സ് ലൈനും. ഉയര്‍ന്ന വേഗവും ഒതുങ്ങിയ ബാഹ്യഘടനയും ടിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയാല്‍ രൂപപ്പെടുത്തിയ എന്‍ജിനുമാണ് കാറിനെ വ്യത്യസ്തമാക്കുന്നത് .
https://www.facebook.com/Malayalivartha