ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ ആപ്പ് : വിമാനടിക്കറ്റും ഭക്ഷണവും ഇനി ആപ്പിലൂടെ ബുക്ക് ചെയ്യാം
ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുതിയ മൊബൈല്‍ ആപ്പ് ഈ ആഴ്ച തന്നെ പുറത്തിറങ്ങും. പോര്‍ട്ടറെ ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ബുക്ക് ചെയ്യുന്നതിനും ട്രെയിന്‍ ടിക്കറ്റും, വിമാന ടിക്കറ്റും ബുക്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ആപ്പ്. ഇന്ത്യന്‍ റെയില്‍വേയുടെ സോഫ്റ്റ് വെയര്‍ വിഭാഗം ക്രിസാണ് ഏഴ് കോടി രൂപ മുതല്‍ മുടക്കില്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
2016-17 വര്‍ഷത്തെ ധനകാര്യ ബജറ്റിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് വേണ്ടി ഇന്റഗ്രേറ്റഡ!് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. നിലവില്‍ ടിക്കറ്റഅ ബുക്കിംഗിനും യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും കാറ്ററിംഗ് സര്‍വ്വീസ് ഏകോപിപ്പിക്കുന്നതിനും പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ടെങ്കിലും ഒരേ പ്ലാറ്റ്‌ഫോമില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ഇന്റഗ്രേറ്റഡ് ആപ്പ് വഴി പൂര്‍ത്തിയാക്കുന്നത്.
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഓരോ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുമെന്ന് റെയില്‍വേ വ്യക്തമാക്കി. റെയില്‍വേ സംബന്ധിച്ച സേവനങ്ങള്‍ക്ക് പുറമേ ടാക്‌സി ബുക്ക് ചെയ്യുന്നതിനും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും, ഹോട്ടല്‍ മുറി ബുക്കിംഗിനും ആപ്പ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു മേന്മ. നിലവില്‍ പല ആപ്പുകളിലായി സേവനം നല്‍കുന്ന ആപ്പുകളെ രണ്ട് ആപ്പുകളിലേയ്ക്ക് കേന്ദ്രീകരിച്ച് മികച്ച സേവനം ലഭ്യമാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha